കോഹ്‌ലിപ്പട തോറ്റു
Ipl 2020
കോഹ്‌ലിപ്പട തോറ്റു
ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 11:09 pm

അബുദാബി: ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് പുറത്ത്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിനായി അര്‍ധസെഞ്ച്വറി നേടി കെയ്ന്‍ വില്യംസണാണ് വിജയം നേടിക്കൊടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു.

43 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കാന്നും ഫോമിലേക്ക് ഉയരാനായില്ല. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്സ് ബൗളര്‍മാരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.

സണ്‍റൈസേഴ്സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SunRisers Hyderabad vs Royal Challengers Banglore IPL 2020