പന്ത്രണ്ട് വയസുമുതൽ മലയാള സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ പാട്ടുകാരിയാണ് സുജാത. ഒമ്പത് വയസുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടി സുജാത തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സുജാത.
നിറം സിനിമയിലെ ‘യാത്രയായ് സൂര്യാങ്കുരം, ഏകയായ് നീലാംബരം’ എന്ന പാട്ട് കേട്ട് താൻ കരഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും ആ പാട്ട് കേട്ടാൽ സങ്കടം വരുമെന്നും സുജാത പറയുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ ഈണമിട്ട വരികളാണെന്നും മനോഹരമായിട്ടാണ് ആ പാട്ട് ചിത്ര പാടിയിരിക്കുന്നതെന്നും ഗായിക പറഞ്ഞു.
തങ്ങൾ ഒരുമിച്ച് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെന്നും അതിൽ ‘വൈഡൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവ് രാവിൽ നെയ്യും‘ എന്ന പാട്ടാണ് ഏറെ ഇഷ്ടപ്പട്ടതെന്നും അവർ പറഞ്ഞു.
സിനിമയിൽ മഞ്ജു വാരിയരും ചിപ്പിയും ഒരുമിച്ചാണ് ആ പാട്ട് പാടിയിരിക്കുന്നതെന്നും അതുപോലെ തങ്ങളും ഒരുമിച്ചാണ് ആ പാട്ട് പാടിയതെന്നും സുജാത കൂട്ടിച്ചേർത്തു.
‘നിറം എന്ന ചിത്രത്തിലെ ‘യാത്രയായ് സൂര്യാങ്കുരം, ഏകയായ് നീലാംബരം‘ എന്ന ഗാനം കേട്ട് സ്‌റ്റുഡിയോയിൽ ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ ഈണമിട്ട വരികളാണ്. ഇപ്പോഴും ആ പാട്ടുകേട്ടാൽ സങ്കടം വരും. അത്ര മനോഹരമായാണ് ചിത്ര അതു പാടിയിരിക്കുന്നത്.
ഞങ്ങൾ ഒരുമിച്ച് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഏറെ ഇഷ്ടമുള്ളത് ‘വൈഡൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവ് രാവിൽ നെയ്യും’ എന്ന മനോഹരഗാനമാണ്. ഇതും ഗിരീഷിൻ്റെ വരികളാണ്. ജോൺസൺന്റെ സംഗീതം. ചെന്നൈ എ.വി.എം സ്‌റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. സിനിമയിൽ മഞ്ജു വാരിയരും ചിപ്പിയും കൂടിയാണ് ആ പാട്ടു പാടുന്നത്. അതുപോലെ ഞങ്ങളും ഒരുമിച്ചു നിന്നാണ് ആ വരികൾ ആലപിച്ചത്,’ സുജാത പറയുന്നു.
Content Highlight: Sujatha Mohan Talking about KS Chithra