മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹാസിനി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കെത്തിയത്.
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹാസിനി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കെത്തിയത്.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ നായികയായും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ഉപയോഗിച്ച സ്ട്രാറ്റര്‍ജിയെ കുറിച്ചും അന്ന് ഉണ്ടായിരുന്ന നായികമാരെ കുറിച്ചും പറയുകയാണ് നടി.
എപ്പോഴും ഒരു സ്ട്രാറ്റര്‍ജിയോടെ കരിയറും കുടുംബ ജീവിതവും ആരംഭിക്കണമെന്നും സിനിമയില്‍ ഒരു സ്ട്രാറ്റര്‍ജിയും ഇല്ലാതെ വരുന്നത് കഷ്ടമാണെന്നും സുഹാസിനി പറയുന്നു. ഒപ്പം നടിമാരായ ശ്രീദേവി, ശ്രീപ്രിയ, സുജാത, ശോഭ, സരിത എന്നിവരെ കുറിച്ചും നടി സംസാരിക്കുന്നു.
‘ഞാന്‍ എല്ലാ സ്ത്രീകളോടും പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ചോദിച്ചാല്‍, അത് എപ്പോഴും ഒരു സ്ട്രാറ്റര്‍ജിയോടെ നിങ്ങളുടെ കരിയറും ഫാമിലി ലൈഫും ആരംഭിക്കുക എന്നതാണ്. സിനിമയിലൊന്നും സ്ട്രാറ്റര്‍ജി ഇല്ലാതെ വരുന്നത് കഷ്ടമാണ്.
എന്റെ കരിയര്‍ തന്നെ അതിന് ഉദാഹരമായി ഞാന്‍ പറയാം. ശ്രീദേവി, ശ്രീപ്രിയ, സുജാത, ശോഭ, സരിത തുടങ്ങിയ ആളുകള്‍ക്ക് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അവര്‍ക്കൊക്കെ അന്നേ വ്യത്യസ്തമായ ഇമേജുകള്‍ ഉണ്ടായിരുന്നു.
അവര്‍ക്ക് ശേഷം വരുമ്പോള്‍ എനിക്ക് അറിയാവുന്ന കാര്യം, അവരോട് ചേര്‍ത്ത് എന്നെ ഒരിക്കലും താരതമ്യപ്പെടുത്താന്‍ പറ്റില്ല എന്നതാണ്. ശ്രീപ്രിയ നല്ല ഒരു ഡാന്‍സറായിരുന്നു. ശ്രീദേവി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. റൊമാന്റിക് ലുക്കിങ്ങായ ആള്‍ കൂടെ ആയിരുന്നു.
സുജാത നന്നായി ഇമോഷണല്‍ ക്യരക്ടര്‍ ചെയ്യുന്ന ആളായിരുന്നു. ശോഭ ആണെങ്കില്‍ വളരെ റിയലസ്റ്റിക്കായി മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന ആളാണ്. സരിതയെ കുറിച്ചും ഒരുപാട് പറയാനുണ്ട്. സരിത ഒരു ഫീമെയില്‍ ശിവാജി ഗണേശനെ പോലെ നന്നായി അഭിനയിക്കുന്ന ആളായിരുന്നു.
ഇവരുടെ ഇടയിലേക്കാണ് ഞാന്‍ വരുന്നത്. അപ്പോള്‍ എനിക്ക് ഒരു സ്ട്രാറ്റര്‍ജി വേണ്ടേ. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ എന്തെങ്കിലും ഞാന്‍ ചെയ്യേണ്ടേ. ആളുകള്‍ക്ക് അവരുടെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയായി എന്നെ തോന്നണം. കോളേജില്‍ കൂടെ പഠിച്ച ഏതെങ്കിലും പെണ്‍കുട്ടിയെ പോലെ തോന്നണം.
അതായത് ഒരു ഹീറോയിന്‍ ആയിട്ട് തോന്നരുത്. പകരം ഒരുപാട് പരിചയമുള്ള ആരോ ആയിട്ട് തോന്നണം. വളരെ എളുപ്പത്തില്‍ അവളോട് സംസാരിക്കാന്‍ സാധിക്കുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നണമായിരുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തത്. അത് തന്നെ നമ്മള്‍ ജീവിതത്തിലും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini Talks About Saritha