ലൊക്കേഷനിൽ പെട്ടെന്നൊരു പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി, എന്നാൽ ചേട്ടൻ അവിടെ തന്നെയിരുന്നു: സുചിത്ര മോഹൻലാൽ
Entertainment
ലൊക്കേഷനിൽ പെട്ടെന്നൊരു പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി, എന്നാൽ ചേട്ടൻ അവിടെ തന്നെയിരുന്നു: സുചിത്ര മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2024, 2:51 pm

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് പ്രണവ് മോഹൻലാൽ.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി പ്രണവ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശേഷം ഇറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായി മാറി.

പിന്നീട് വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിൽ എത്തിയ ഹൃദയം എന്ന ചിത്രം വമ്പൻ വിജയമായി . ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന വർഷങ്ങൾക്ക് ശേഷത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലും പ്രണവും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് സുചിത്ര. ഷൂട്ടിനിടയിൽ ഒരു പാമ്പ് വന്നപ്പോൾ എല്ലാവരും പേടിച്ചോടിയെന്നും എന്നാൽ മോഹൻലാൽ അവിടെ കസേരയിൽ തന്നെ ഇരുന്നെന്നും സുചിത്ര പറയുന്നു.

മകൻ പ്രണവിനും ഈ സ്വഭാവമാണ് കിട്ടിയിരിക്കുന്നതെന്നും സുചിത്ര മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അന്ന് മരക്കാറിന്റെ ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്പ് വന്നു.

എല്ലാവരും എണീറ്റ് ഓടി. എന്നാൽ ചേട്ടൻ മാത്രം കാല് കസേരയുടെ മുകളിൽ കയറ്റി അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആൻഡ്‌ കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ,’സുചിത്ര മോഹൻലാൽ പറയുന്നു.

 

Content Highlight: Suchithra Mohanlal Shares An Incident In Marakkar Arabikadalint Simham