നട്ടെല്ലുള്ള ഒരാളായിരിക്കണം എന്റെ ഭര്‍ത്താവ്, ഭാര്യയുടെ ചിലവില്‍ കഴിയുന്ന ആളായിരിക്കരുത്: സുബി സുരേഷ്
Entertainment news
നട്ടെല്ലുള്ള ഒരാളായിരിക്കണം എന്റെ ഭര്‍ത്താവ്, ഭാര്യയുടെ ചിലവില്‍ കഴിയുന്ന ആളായിരിക്കരുത്: സുബി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th January 2023, 4:10 pm

കോമഡി പരിപാടികളിലൂടെയും സിനിമയിലൂടെയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് നിലനില്‍ക്കുന്ന താരത്തിന്റെ വിവാഹത്തെ കുറിച്ച് പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ പങ്കുവെക്കുകയാണ് സുബി.

നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ട കാര്യമല്ല കല്യാണമെന്നും, നട്ടെല്ലുള്ള ഒരാളായിരിക്കണം തന്റെ ഭര്‍ത്താവായി വരേണ്ടതെന്നും സുബി പറഞ്ഞു. ബാര്യയുടെ ചിലവില്‍ കഴിയുന്ന ആളായിരിക്കരുതെന്നും പണിയെടുത്ത് ഭാര്യയെ നോക്കാന്‍ കഴിയുന്ന ആളുമയിരിക്കണമെന്നും തന്റെ ഭര്‍ത്താവെന്നും താരം പറഞ്ഞു.

ഡോള്‍സ്, ഐ ലവ് മീ, കനക സിംഹാസനം, പഞ്ചവര്‍ണതത്ത, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി സ്റ്റാഴ്‌സ് എന്നിവയാണ് സുബി അഭിനയിച്ച സിനിമകള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപായിയിലാണ് സുബി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ട കാര്യമല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം ഭര്‍ത്താവായി വരണമെന്നാണ് എന്റെ ആഗ്രഹം. അതുപോലെ തന്നെ ഭാര്യയുടെ ചെലവില്‍ കഴിയുന്ന ഒരാളായിരിക്കരുത്. നന്നായി പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്നേഹിക്കുകയും വേണം.

പരസ്ത്രീ ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഉറപ്പായും ഞാന്‍ തല്ലിക്കൊല്ലും. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും അദ്ദേഹം സ്നേഹിക്കണം. ഭര്‍ത്താവായി വരുന്ന ആള്‍ കലാകാരനാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അടുത്തിടെ അമേരിക്കയില്‍ നിന്നും ഒരു പ്രൊപ്പോസല്‍ വന്നിരുന്നു.

എന്നാല്‍ അത്ര ദൂരമൊന്നും പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഞാന്‍ ആ വിവാഹം വേണ്ടെന്ന് വെച്ചതാണ്. ഒരു സത്യം തുറന്ന് പറയട്ടെ, എന്നെ കല്യാണം കഴിക്കാനുള്ള ആഗ്രഹവുമായി ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടാണ് നടക്കുന്നത്,’ സുബി പറഞ്ഞു.

content highlight: subi suresh talks about her marriage