പ്രെഗ്നന്‍സിയെ കുറിച്ച് പുറത്തറിഞ്ഞാല്‍ സിനിമാ ഓഫറുകള്‍ കുറയുമോ എന്ന് പേടിച്ചു; അഭിനയത്തില്‍ ലുക്കും പ്രധാനമാണ്, അതിന്റെ പ്രഷറുണ്ട്: ശ്രിയ ശരണ്‍
Entertainment news
പ്രെഗ്നന്‍സിയെ കുറിച്ച് പുറത്തറിഞ്ഞാല്‍ സിനിമാ ഓഫറുകള്‍ കുറയുമോ എന്ന് പേടിച്ചു; അഭിനയത്തില്‍ ലുക്കും പ്രധാനമാണ്, അതിന്റെ പ്രഷറുണ്ട്: ശ്രിയ ശരണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th January 2023, 3:44 pm

സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രിയ ശരണ്‍. റഷ്യന്‍ സ്വദേശി ആന്‍ഡ്രേ കൊസ്ചീവ് ആണ് ശ്രിയയുടെ പാര്‍ട്ണര്‍.

തന്റെ പ്രെഗ്നന്‍സിയും മകള്‍ ജനിച്ചതുമെല്ലാം വളരെ പേഴ്‌സണല്‍ ആയിട്ടായിരുന്നു താരം സൂക്ഷിച്ചത്. 2021 ജനുവരിയില്‍ തനിക്ക് ഒരു മകള്‍ പിറന്നതായി 2021 ഒക്ടോബര്‍ മാസത്തിലായിരുന്നു താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

പ്രെഗ്നന്‍സി രഹസ്യമാക്കി വെച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ശ്രിയ.

പ്രെഗ്നന്‍സി സമയം തന്റെ സ്വന്തം സമയമാക്കി മാറ്റണമായിരുന്നെന്നും ആ സമയത്ത് മകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെന്നുമാണ് ശ്രിയ പറയുന്നത്. പ്രെഗ്നന്‍സിയെ കുറിച്ച് പറയുമ്പോള്‍ പിന്നീട് സിനിമാ ഓഫറുകള്‍ വരാന്‍ വൈകുമോ എന്ന ഭയമുണ്ടായിരുന്നെന്നും താരം തുറന്ന് പറഞ്ഞു.

”എന്റെ പ്രെഗ്നന്‍സിയെ കുറിച്ച് ഞാന്‍ തുറന്ന് പറയാതിരുന്നതിന് ഒരു കാരണം, ഗര്‍ഭ സമയത്തെ എനിക്ക് എന്റെ സ്വന്തം സമയമാക്കി മാറ്റണമായിരുന്നു എന്നതാണ്.

സ്വയം സമയം ചിലവഴിക്കുകയും ആറ് മാസം രാധക്കൊപ്പം (മകള്‍) ചിലവഴിക്കുകയും ചെയ്യണമായിരുന്നു. പുറത്തുള്ള ആളുകള്‍ എന്നെക്കുറിച്ച് എന്ത് പറയുമെന്നോ എഴുതുമെന്നോ ചിന്തിക്കാതെ ശരീരം തടിക്കുകയാണെങ്കില്‍ തടിക്കട്ടെ, അതിനെ അതിന്റെ വഴിക്ക് വിടണമായിരുന്നു.

എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്യണമായിരുന്നു. പ്രെഗ്നന്‍സിയെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ശക്തമായ ഒരു കാരണം ഇതായിരുന്നു.

പക്ഷെ മറ്റൊരു കാരണം കൂടി ഇതിന് പിന്നിലുണ്ട്. ഞാന്‍ എന്റെ പ്രെഗ്നന്‍സിയെ കുറിച്ച് പുറത്ത് പറയുകയാണെങ്കില്‍ പിന്നീട് എനിക്ക് വര്‍ക്ക് ലഭിക്കാനും അവസരങ്ങള്‍ ലഭിക്കാനും ഒരുപാട് കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ആളുകള്‍ പിന്നീട് എന്റടുത്ത് വന്ന് വര്‍ക്ക് തരാന്‍ അത്രയും കൂടുതല്‍ സമയമെടുക്കുമോ എന്ന പേടിയുണ്ടായിരുന്നു.

സിനിമ എന്ന് പറയുന്നത് ഒരു വിഷ്വല്‍ മീഡിയമാണ്. നിങ്ങളുടെ ലുക്ക് ഒരു പ്രത്യേക രീതിയിലായിരിക്കണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു.

പ്രെഗ്നന്‍സിയുടെയും കുഞ്ഞിന്റെയും കാര്യം പിന്നീട് പുറത്തുപറഞ്ഞ സമയത്ത് ഞാന്‍ ഓള്‍റെഡി വര്‍ക്കിങ്ങായിരുന്നു. അപ്പോഴേക്കും ഞാന്‍ മൂന്ന് സിനിമകള്‍ സൈന്‍ ചെയ്തിരുന്നു. രാധക്ക് അപ്പോള്‍ ഒമ്പത് മാസമായിരുന്നു പ്രായം.

അപ്പോഴേക്കും ഞാന്‍ സിനിമയില്‍ തിരിച്ചെത്തിയിരുന്നു, പ്രെഗ്നന്‍സി സമയത്തുണ്ടായിരുന്ന എന്റെ വെയിറ്റ് ഒക്കെ കുറഞ്ഞിരുന്നു.

ഇതൊരു വിഷ്വല്‍ മീഡിയമാണ്. അതിന്റേതായ പ്രഷറുണ്ട്. അഭിനയം എന്ന് പറയുന്നത്, നിങ്ങളുടെ ലുക്ക് എങ്ങനെയാണ് എന്നതിനെ കൂടി ആശ്രയിക്കുന്നുണ്ട്,” ശ്രിയ പറഞ്ഞു.

Content Highlight: Actress Shriya Saran talks about her pregnancy period and movie career