ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയുമായി യു.എസിനുള്ളത് ആഴമേറിയതും ചരിത്രപരവുമായ സൗഹൃദമാണെന്നും റൂബിയോ പറഞ്ഞു.
യു.എസ്-പാക് ബന്ധത്തില്‍ ഇന്ത്യയ്ക്ക് ചില ആശങ്കയുണ്ട്. എന്നാല്‍ പാകിസ്ഥാനുമായുള്ള ബന്ധം തുടരുന്നത് ഇന്ത്യയെ ഒരു കാരണവശാലും ബാധിക്കില്ലെന്നും റൂബിയോ പ്രതികരിച്ചു. വിവിധ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി യു.എസ് പുലര്‍ത്തുന്ന ബന്ധത്തില്‍ ഇന്ത്യ ഒന്നിലധികം തവണ ആശങ്ക അറിയിച്ചിരുന്നു.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് പത്തിലധികം തവണയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാല്‍ പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതെന്നാണ് വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പക്ഷേ ട്രംപ് തന്റെ അവകാശവാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതില്‍ പാകിസ്ഥാന്‍ യു.എസ് പ്രസിഡന്റിന് നന്ദിയും അറിയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാന്‍ യു.എസ് ശ്രമിക്കുന്നതായി മാര്‍ക്കോ റൂബിയോ അറിയിച്ചത്.
Content Highlight: Strengthening ties with Pakistan will not affect ties with India: Marco Rubio