എഡിറ്റര്‍
എഡിറ്റര്‍
ഇവരാണ് മികച്ച ‘ഡെത്ത് ഓവര്‍’ ബൗളര്‍മാര്‍; ഇന്ത്യന്‍ ഹീറോമാരെ വെളിപ്പെടുത്തി സ്മിത്ത്
എഡിറ്റര്‍
Monday 25th September 2017 4:59pm


ഇന്‍ഡോര്‍: കംഗാരുപ്പടയ്ക്കിത് നല്ലകാലമല്ല, വിദേശപിച്ചുകളില്‍ വിജയമറിയാതെ 15 മത്സരങ്ങളാണ് സ്മിത്തും ടീമും പൂര്‍ത്തിയാക്കിയിരിക്കുന്നത്. മികച്ച നിരയുണ്ടായിട്ടും ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഓസീസ്.


Also Read: ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു


ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് തങ്ങളുടെ ടീമിനെ ഇല്ലാതാക്കിയതെന്നാണ് സ്മിത്തിന്റെ അഭിപ്രായം. സമകാലീന ക്രിക്കറ്റ് ലോകത്തിലെ മികച്ച രണ്ട് ‘ഡെത്ത് ഓവര്‍’ ബൗളര്‍മാരുടെ പ്രകടനമാണ് തങ്ങളെ തകര്‍ത്തതെന്നും സ്മിത്ത് പറയുന്നു. ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ഭൂവനേശ്വര്‍ കുമാറിനെയും യുവതാരം ജസ്പ്രീത് ബൂംറയെയും പുകഴ്ത്തിയാണ് സ്മിത്ത് രംഗത്തെത്തിയിരിക്കുന്നത്.

‘പന്തുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ബാറ്റ്സ്മാന്‍മാര്‍ വരുത്തിയ പിഴവാണ് ഓസ്ട്രേലിയയുടെ തുടര്‍ തോല്‍വികള്‍ക്കു കാരണം ഒപ്പം, ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ്ങും ഓസീസിനെ വലച്ചു. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴുള്ള ഏറ്റവും മികച്ച രണ്ട് ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ഇന്ത്യയുടെ ബുംറയും ഭുവനേശ്വറുമാണ്’. സ്മിത്ത് പറയുന്നു.

 

‘വിജയത്തിലേക്കു തിരിച്ചെത്താന്‍ ഞങ്ങള്‍ ഏറെ അദ്ധ്വാനിക്കേണ്ടതുണ്ട്. ഇത്തവണയും മികച്ച സ്‌കോറിനു വേണ്ട അടിത്തറയിടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. 38 ാം ഓവര്‍ വരെ കാര്യങ്ങള്‍ ഞങ്ങളുടെ വഴിക്കായിരുന്നു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് ഇതേ താളം നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കായില്ല’


Dont Miss: ‘രജനികാന്തിനു പറ്റിയ പാര്‍ട്ടി ബി.ജെ.പി’ ; താനൊരു യുക്തിവാദിയാണെന്ന് കമല്‍ഹാസന്‍


‘പലപ്പോഴും മികച്ച തുടക്കമാണ് ഞങ്ങള്‍ക്കു കിട്ടാറുള്ളത്. എന്നാല്‍, അതു മുതലെടുക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഇന്നും ആദ്യ 30 ഓവറുകള്‍ വ്യത്യസ്തമായിരുന്നില്ല. തുടര്‍ന്ന് പ്രകടനം മോശമാവുകയും ചെയ്തു. ഈ പ്രശ്നം കുറച്ചുനാളുകളായി ഒപ്പമുണ്ട്. ഇതു മാറ്റേണ്ടതുണ്ട്’. സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

മികച്ച തുടക്കത്തിനുശേഷമായിരുന്നു ഓസീസ് ഇന്നിങ്ങ്‌സ് ഇന്നലെ 293 ല്‍ അവസാനിച്ചത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് വാര്‍ണറും സ്മിത്തുമായും മികച്ച പാര്‍ട്ണര്‍ഷിപ്പ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയവര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങ് നിരക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

Advertisement