എഡിറ്റര്‍
എഡിറ്റര്‍
ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു
എഡിറ്റര്‍
Monday 25th September 2017 2:45pm

അബൂദാബി: ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് (36) അന്തരിച്ചു. ചികിത്സയിലിരിക്കെ അബൂദാബിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4:35 ഓടെയായിരുന്നു അന്ത്യം. ഹൃദ്‌രോഗം, വൃക്ക തകരാറുകള്‍ എന്നിവയെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അബൂദബിയില്‍ ഇരുപതംഗ സംഘമാണ് ഇമാന് ചികിത്സ നല്‍കിയിരുന്നത്.

നേരത്തെ ചികിത്സക്കായി ഇമാന്‍ ഇന്ത്യയിലെത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മെയിലാണ് അവരെ അബുദാബിയിലേക്ക് മാറ്റിയിരുന്നത്.

ചികിത്സക്കായി മുംബൈയിലെത്തുമ്പോള്‍ ഇമാന് 504 കിലോയായിരുന്നു ഭാരം. ചികിത്സയുടെ ഫലമായി ഇമാന്റെ ഭാരം 300 കിലോയായി കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അവര്‍ അബൂദാബിയിലേക്ക് പോയത്.

ഇമാന്റെ രോഗം ജനിതക തകരാറുമൂലമാെണന്നും അത്യപൂര്‍വമായ രോഗം ലോകത്ത് മറ്റാര്‍ക്കും ഇല്ലെന്നും ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisement