എഡിറ്റര്‍
എഡിറ്റര്‍
ഹാദിയ കേസ്; സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമീഷന്‍
എഡിറ്റര്‍
Tuesday 19th September 2017 8:08am

 


തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശലംഘനം അനുഭവിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ കമീഷന് ലഭിച്ചിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.


Also Read: ലോകത്തേ കരയിപ്പിച്ച് മരിച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കരയുന്ന റോഹിങ്ക്യന്‍ അമ്മയുടെ ചിത്രം


‘കേസുമായി ബന്ധപ്പെട്ടവരുടേതിനു പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹര്‍ജികളും ലഭിച്ചിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍മീഡിയ ചര്‍ച്ചകളും കമീഷന്റെ ശ്രദ്ധയിലുണ്ട്’ ജോസഫൈന്‍ പറഞ്ഞു.

വനിതാ കമീഷന്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയക്കുവേണ്ടി അനുയോജ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ലഭിക്കുന്ന ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പരിമിതികളുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കമീഷന്‍ വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.


Dont Miss: ഗുര്‍മീത് റാമും ആശാറാം ബാപ്പുവുമടക്കമുള്ള വ്യാജ ആള്‍ദൈവങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി


വിഷയത്തില്‍ നിയമസംവിധാനങ്ങളുടെ ഇടപെടലുകള്‍ ദുഷ്‌കരമാക്കുന്നതരത്തില്‍ സാമൂഹികസംഘടനകള്‍ മുന്നോട്ടുപോകുന്നത് ശരിയായ നീതി വൈകി ലഭിക്കുന്നതിലാകും കലാശിക്കുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ഇതിനാവശ്യമായ ജാഗ്രത പുലര്‍ത്താന്‍ എല്ലാ വിഭാഗം സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

Advertisement