ഷൂട്ട് കഴിഞ്ഞാല്‍ ലാലേട്ടനും ജീത്തു സാറും ഗെയിംസ് കളിക്കാന്‍ ഒപ്പം കൂടും, ആ സെറ്റ് വേറെ ലെവല്‍ എന്‍ജോയ്മെന്റ് തന്നെയായിരുന്നു: ശിവദ
Entertainment news
ഷൂട്ട് കഴിഞ്ഞാല്‍ ലാലേട്ടനും ജീത്തു സാറും ഗെയിംസ് കളിക്കാന്‍ ഒപ്പം കൂടും, ആ സെറ്റ് വേറെ ലെവല്‍ എന്‍ജോയ്മെന്റ് തന്നെയായിരുന്നു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th May 2022, 7:55 pm

ദൃശ്യം എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വല്‍ത് മാന്‍’ എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഒരു മിസ്റ്ററി ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

മെയ് 20ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശിവദ, ഉണ്ണി മുകുന്ദന്‍, അതിതി രവി, സൈജു കുറുപ്പ്, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, അനുശ്രീ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ഷൂട്ട് കഴിഞ്ഞാല്‍ മോഹന്‍ലാലും ജീത്തു ജോസഫും തങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂടാറുണ്ടെന്നും, കോളേജ് ലൈഫിലേക്ക് തിരിച്ചുപോയ ഫീലായിരുന്നു ട്വല്‍ത് മാന്റെ ലൊക്കേഷനെന്നും പറയുകയാണ് ശിവദ. ജാംഗോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു താരം.


”എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ഒരുപാട് പ്രതീക്ഷയുള്ള ഒരു സിനിമയാണിത്. തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു സിനിമ കൂടിയാണിത്. ലാലേട്ടനുമായി വര്‍ക്ക് ചെയ്യുന്നത് രസകരമായിരുന്നു. കാരണം ലാലേട്ടന്‍ എന്നത് ഒരു വികാരമാണ് എന്ന് പറയാറുണ്ടല്ലോ. അതുപോലെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റി.

ടേക്ക് എന്ന് പറയുമ്പോള്‍ ലാലേട്ടന്‍ മുഴുവനായും ആ കഥാപാത്രമായി മാറും. അത് കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും ഇരുന്ന് കളിക്കും. ജീത്തു സാറും ഞങ്ങളുടെ കൂടെ കളിക്കാറുണ്ട്. അതുകൊണ്ട് ഷൂട്ടിംഗ് സെറ്റ് രസകരമായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കോളേജ് ലൈഫിലേക്ക് തിരിച്ചുപോയ ഫീലായിരുന്നു ആ സെറ്റ്. ഞങ്ങള്‍ എല്ലാവരും ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. ആ സെറ്റ് വേറെ ലെവല്‍ എന്‍ജോയ്‌മെന്റ് തന്നെയായിരുന്നു,” ശിവദ പറഞ്ഞു.

ഡോക്ടര്‍ നയന എന്ന കഥാപാത്രത്തെയാണ് ട്വല്‍ത് മാനില്‍ ശിവദ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കെ.ആര്‍. കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. പശ്ചാത്തല സംഗീതം ഒരുക്കിയത് അനില്‍ ജോണ്‍സണ്‍, ഛായാഗ്രാഹണം സതീഷ് കുറുപ്പ്.

അതേസമയം, ശിവദ അഭിനയിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ സിനിമയുടെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ്. ബി. രാകേഷാണ് നിര്‍മാണം. നിക്കി ഗല്‍റാണി, ജോണി ആന്റണി, സുധീര്‍ കരമന, ദേവിക സഞ്ജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Sshivada about Twelfth Man movie location, Mohanlal and Jeethu Joseph