സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും ആ നടന്‍ ഇപ്പോഴും ഒരു കുട്ടിയാണ്: ശ്രീനിധി ഷെട്ടി
Entertainment
സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും ആ നടന്‍ ഇപ്പോഴും ഒരു കുട്ടിയാണ്: ശ്രീനിധി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 2:30 pm

കെ.ജി.എഫ് സീരീസിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയയായ നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ല്‍ മിസ് ദിവാ മത്സരത്തിലും മിസ് സുപ്രനാഷണല്‍ മത്സരത്തിലും വിജയിയായിട്ടുണ്ട്. കെ.ജി.എഫിന് ശേഷം വിക്രം നായകനായ കോബ്രയില്‍ നായികയായെത്തിയ ശ്രീനിധിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3.

നടന്‍ വിക്രമിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിധി ഷെട്ടി. വിക്രം എപ്പോഴും ഒരു കുട്ടിയാണെന്നും സിനിമയുടെ സെറ്റില്‍ കുഞ്ഞുങ്ങളെപ്പോലെയാണ് പെരുമാറുകയെന്നും ശ്രീനിധി ഷെട്ടി പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടും ഉറക്കെ സംസാരിച്ചുമായിരിക്കും അദ്ദേഹം സെറ്റിലുണ്ടാവുകയെന്നും എല്ലാവരുമായും വേഗം മിങ്കില്‍ ആകുമെന്നും ശ്രീനിധി പറഞ്ഞു.

ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ വിക്രം കഥാപാത്രമായി മാറുമെന്നും ഇന്‍ഡസ്ട്രിയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും അദ്ദേഹം പഴയതുപോലെ ഇരിക്കുന്നുണ്ടെങ്കില്‍ അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്നും നടി കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിധി ഷെട്ടി.

‘വിക്രം സാര്‍ എപ്പോഴും ഒരു കുട്ടിയാണ്. സെറ്റില്‍ അദ്ദേഹം വളരെ ചെറിയ കുട്ടിയെ പോലെയാണ് പെരുമാറുക. അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും, ഉറക്കെ വര്‍ത്തമാനം പറയും. എല്ലാവരുമായും മിങ്കില്‍ ആകും. എല്ലാ കാര്യങ്ങളിലും ഇടപെടാനും എല്ലാം ചെയ്തുനോക്കാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്.

എപ്പോഴും ആളുകളെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പറ്റിക്കും. എന്നാല്‍ ആക്ഷന്‍ എന്ന് പറഞ്ഞാല്‍ വിക്രം സാര്‍ കഥാപാത്രമായി മാറും. ഇന്‍ഡസ്ട്രിയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും അദ്ദേഹം പഴയതുപോലെ ഇരിക്കുന്നുണ്ടെങ്കില്‍ അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. വിക്രം സാര്‍ ചെയ്യുന്ന ഒരു കാര്യം പോലും നമുക്ക് ബോറായി തോന്നില്ല. ഓരോന്ന് ചെയ്യുമ്പോഴും നമുക്ക് കൂടുതല്‍ കൂടുതല്‍ അദ്ദേഹത്തോട് ഇഷ്ടം തോന്നും,’ ശ്രീനിധി ഷെട്ടി പറയുന്നു.

Content Highlight: Srinidhi Shetty Talks About Actor Vikram