രണ്ടാമൂഴം തിരക്കഥ തര്‍ക്കം; എം.ടിയുടെയും സംവിധായകന്റെയും ഹരജിയില്‍ വിധി ഇന്ന്
Randamoozham
രണ്ടാമൂഴം തിരക്കഥ തര്‍ക്കം; എം.ടിയുടെയും സംവിധായകന്റെയും ഹരജിയില്‍ വിധി ഇന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2019, 9:06 am

കോഴിക്കോട്: രണ്ടാംമൂഴം സിനിമയുടെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ മധ്യസ്ഥം വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നല്‍കിയ ഹര്‍ജിയിലാണ് കോഴിക്കോട് നാലാം അധീഷണല്‍ ജില്ലാ വിധി പുറപ്പെടുവിക്കുക.

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും.

തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നേരത്തെ ഹരജി നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹരജി നല്‍കിയത്.

Also Read  വിഭജനകാലത്തെ പ്രണയകഥ പറഞ്ഞ് കലങ്ക്; ടീസര്‍ പുറത്തിറങ്ങി

തുടര്‍ന്ന് സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞ സമയത്ത് ആരംഭിച്ചിരുന്നില്ല.
DoolNews Video