വിഭജനകാലത്തെ പ്രണയകഥ പറഞ്ഞ് കലങ്ക്; ടീസര്‍ പുറത്തിറങ്ങി
indian cinema
വിഭജനകാലത്തെ പ്രണയകഥ പറഞ്ഞ് കലങ്ക്; ടീസര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2019, 3:55 pm

മുംബൈ: വിഭജനക്കാലത്തെ പ്രണയകഥ പറഞ്ഞ് ബോളിവുഡ് ചിത്രം കലങ്ക് റിലീസിന് ഒരുങ്ങുന്നു. ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഇന്ത്യാ വിഭജന കാലത്തെ ഒരു പ്രണയകഥയാണ് ചിത്രം. ആലിയ – വരുണ്‍ ധവാന്‍ ടീമിന്റെ നാലാമത് ചിത്രമാണിത്. ചിത്രത്തിലെ മാധുരി ദീഷിതിന്റെ കഥാപാത്രം ശ്രീദേവിക്കായി കരുതിവെച്ചതായിരുന്നു.

അഭിഷേക് വര്‍മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.