2026 ടി-20 ലോകകപ്പില്‍ ഒമാനെതിരെ കൂറ്റന്‍ വിജയവുമായി ശ്രീലങ്ക. പല്ലക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 105 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി ഓള്‍ ഔട്ട് ഓവുകയായിരുന്നു. ഇതോടെ തങ്ങളുടെ രണ്ടാം വിജയവും താരം ലങ്ക സ്വന്തമാക്കിയിരിക്കുകയാണ്. മാത്രമല്ല ടി-20 ലോകകപ്പില്‍ ഏറ്റവും വലിയ മാര്‍ജിന് വിജയിക്കുന്ന ആറാമത്തെ ടീമാകാനും ലങ്കയ്ക്ക് സാധിച്ചു. ഈ നേട്ടത്തില്‍ ലങ്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുള്‍പ്പെടെയുള്ള വമ്പന്‍ ടീമുകള്‍ ഈ നേട്ടത്തില്‍ ലങ്കയുടെ പിറകിലാണെന്നത് എടുത്തുപറയേണ്ടതാണ്.
കുശാല്‍ മെന്‍ഡിസ്, പവന്‍ രത്‌നയാകെ, ദാസുന്‍ ഷനക എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക വമ്പന്‍ സ്‌കോറിലെത്തിയത്. മെന്‍ഡിസ് 45 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 61 റണ്‍സ് നേടിയപ്പോള്‍ പവന്‍ 28 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 60 റണ്‍സും നേടി. ക്യാപ്റ്റന്‍ ഷനക 20 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി.
അതേസമയം മത്സരത്തില്‍ ഒമാന് വേണ്ടി ജിതേന്‍ രാമാനന്ദി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജയ് ഒദേന്ദ്ര, സുഫിയാന്‍ മെഹ്‌മൂദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഒമാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് മുഹമ്മദ് നദീമാണ്. 56 പന്തില്‍ 53 റണ്‍സാമ് താരം നേടിയത്. ടീമിന് വേണ്ടി വസീം അലി 20 പന്തില്‍ 27 റണ്‍സ് നേടി മികവ് പുലര്‍ത്തി. എന്നാല്‍ മറ്റാര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല.
Content Highlight: Sri Lanka Won Second Match In T20 World Cup 2026