മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നര്‍മത്തിന് പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. 1976ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
തന്റെ പങ്കാളിയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസന്‍. ഭാര്യ വിമലക്ക് താന്‍ എന്ത് ചെയ്താലും നല്ലതാണെന്നും എത്ര മോശമായി അഭിനയിച്ചാലും എഴുതിയാലും നല്ലതാണെന്ന് പറയുമെന്നും ധൈര്യം തന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നു.
തന്റെ എല്ലാ കഥാപാത്രങ്ങളും വിമലക്ക് ഇഷ്ടമാണെന്നും എന്നാല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഹാജ്യാരെ ഇഷ്ടമല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഹാജ്യാരെ കണ്ടാല്‍ വിമലക്ക് സഹിക്കില്ലെന്നും ഹാജ്യാര്‍ക്ക് കുറേ ഭാര്യമാരുള്ളതുകൊണ്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമകളില്‍ വിമലക്ക് ഏറ്റവും ഇഷ്ടം വടക്കുനോക്കിയന്ത്രം ആണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
‘അവള്‍ക്ക് ഞാന്‍ എന്തുചെയ്താലും നല്ലതാണ്. എത്ര മോശമായി അഭിനയിച്ചാലും എഴുതിയാലും അവള്‍ പറയും നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. ഗംഭീരമായി എന്ന്. ധൈര്യം തന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. എന്റെ എല്ലാ കഥാപാത്രങ്ങളും അവള്‍ക്ക് ഇഷ്ടമാണ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഹാജ്യാരെ ഒഴികെ.
ഹാജ്യാരെ കണ്ടാല്‍ വിമലക്ക് സഹിക്കില്ല. കുറെ ഭാര്യമാരുണ്ടല്ലോ ഹാജ്യാര്‍ക്ക്. ആ പരിപാടി തീരെ ഇഷ്ടമില്ല. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വടക്കുനോക്കിയന്ത്രമാണ്. മക്കളുടെ സിനിമകളുടെ കാര്യത്തിലും ഇതേ നിലപാടാണ്,’ ശ്രീനിവാസന്‍ പറയുന്നു.