സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്രീനാഥ് ഭാസി. ഒരു റേഡിയോ ജോക്കി ആയിരുന്ന അദ്ദേഹം ബ്ലെസി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ പ്രണയം (2011) എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്രീനാഥ് ഭാസി. ഒരു റേഡിയോ ജോക്കി ആയിരുന്ന അദ്ദേഹം ബ്ലെസി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ പ്രണയം (2011) എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
തൊട്ടടുത്ത വര്‍ഷം 22 ഫീമെയില്‍ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ടാ തടിയാ എന്നീ സിനിമകളുടെ ഭാഗമാകാനും ഭാസിക്ക് സാധിച്ചു. അതില്‍ ടാ തടിയാ എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി എന്ന നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വന്‍വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലും ശ്രീനാഥ് ഭാസി ഒരു പ്രധാന റോളില്‍ എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ആസിഫ് അലിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഭാസി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആസിഫ് അലി എന്റെ ഒരു ലോയല്‍ ഫ്രണ്ടാണ് (ചിരി). ആസിഫിന് ഇപ്പോള്‍ തുടര്‍ച്ചയായി മികച്ച സിനിമകളാണ് ലഭിക്കുന്നത്. അത് ശരിക്കും ഒരു ബ്ലസിങ് തന്നെയാണ്. അങ്ങനെ അവന്റെ ജീവിതത്തില്‍ അത് സംഭവിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.
അങ്ങനെ ഒരു സന്തോഷം തോന്നാന്‍ കാരണം, അവന്‍ ഞങ്ങള്‍ക്കൊക്കെ ഇന്‍സ്പിരേഷന്‍ ആകുന്നത് കൊണ്ടാണ്. നമ്മളേക്കാള്‍ മുമ്പ് സിനിമയില്‍ വന്ന് അഭിനയം തുടങ്ങിയ ആളാണ് ആസിഫ്. പിന്നെ എന്നെ ടിക്കി ടാക്ക എന്ന സിനിമയില്‍ നിന്ന് മാറ്റിയിട്ടാണ് ആസിഫിനെ കൊണ്ടുവന്നത്.

കാരണം തീര്‍ച്ചയായും അവന്‍ ഒരു പ്രതീക്ഷയുള്ള ആളാണ്. അന്ന് എന്നെ ബാന്‍ ചെയ്യുകയും കുറേ പ്രശ്‌നങ്ങള്‍ നടക്കുകയും ചെയ്തത് കാരണം അത്രയും പൈസ മുടക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് എനിക്ക് പകരം ആസിഫിനെ കൊണ്ടുവരുന്നത്.
വേണമെങ്കില്‍ എനിക്ക് അതില് ആസിഫിനോട് വിദ്വേഷം തോന്നാം. പക്ഷെ അവന്‍ എന്റെ കൂട്ടുകാരനാണ്, എന്റെ ജീവനാണ്. എനിക്ക് അവന്റെ കാര്യത്തില്‍ സന്തോഷമുണ്ട്. സത്യത്തില്‍ ആ ഗ്യാപ് ഉണ്ടായത് കൊണ്ടാണ് എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്യാന്‍ സാധിച്ചത്.
എന്നെ അവര്‍ എടുത്ത് മാറ്റിയതും ഞാന്‍ നേരെ വരുന്നത് മഞ്ഞുമ്മലിലേക്കാണ്. ആസിഫ് മഞ്ഞുമ്മല്‍ ചെയ്യേണ്ടതായിരുന്നു (ചിരി). ഞങ്ങളുടെ ലൈഫ് അങ്ങനെ ഒരുമിച്ചാണ്. അവന്റെ ജീവിതത്തില്‍ എന്തെങ്കിലും അടിപൊളിയായ കാര്യം നടക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നത് പോലെയുള്ള സന്തോഷമാണ് എനിക്ക്,’ ശ്രീനാഥ് ഭാസി പറയുന്നു.
Content Highlight: Sreenath Bhasi Talks About Tiki Taka Movie And Casting Of Asif Ali