എന്തുകൊണ്ടാണ് ഒരുപാട് കാലം പൊതുമധ്യത്തില്‍ നിന്നും മാറി നിന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് നടന്‍ ശ്രീനാഥ് ഭാസി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാന്‍ ചന്ദ്രനിലൊന്നും പോയിട്ടില്ല, ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കും. അതാണല്ലോ എന്റെ ജോലി. കൊടൈക്കനാലിലെ ഷൂട്ട് നിര്‍ത്തി വച്ചിട്ടാണ് ഈ സിനിമയുടെ പ്രൊമോഷനായി വന്നത്. അഭിനയിച്ച സിനിമയുടെ പ്രൊമോഷന്‍ ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ കുറച്ചെങ്കിലും മീഡിയയുടെ മുന്നില്‍ വന്നത്.
എന്നാലും എല്ലാ മീഡിയയുടെ മുന്നിലും ചെല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലായിടത്തും അവൈലബിള്‍ ആയാല്‍, കാണാറില്ലല്ലോ, തിരിച്ച് വരുന്നത് എപ്പോഴാണ് എന്നൊക്കെയാണ് ഓരോരുത്തരുടെയും ചോദ്യം. എന്നെ ബാന്‍ ചെയ്യുമ്പോഴും മഞ്ഞുമ്മലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഞാന്‍ വര്‍ക്കിലാണ്. അതിന് ശേഷം കമ്മിറ്റ് ചെയ്ത ഒരുപാട് പ്രൊജക്ടുകളുണ്ടായിരുന്നു.
ഒരുവിധത്തില്‍ ഉള്ള മീഡിയകളെയൊക്കെ ഞാന്‍ ഒഴിവാക്കാറുണ്ട്, കാരണം കൂടുതല്‍ അവൈലബിള്‍ ആയ സമയത്ത് എനിക്ക് നല്ല സദ്യ ഒരുക്കി തന്നവരാണ് ഇവിടുത്തെ മീഡിയ. അതുകൊണ്ട് തന്നെ മീഡിയയുമായി നല്ല രീതിയില്‍ നിന്നിട്ടില്ലെങ്കില്‍ നമ്മളെ മുതലെടുക്കും. വിവാദങ്ങളൊന്നും ഉണ്ടാക്കാതിരിക്കുക എന്ന ബോധത്തോടെയാണ് അത്യാവിശ്യ സമയങ്ങളില്‍ മാത്രം മീഡിയക്ക് മുന്നില്‍ എത്തുക എന്ന തീരുമാനത്തിലെത്തിയത്,’ ഭാസി പറഞ്ഞു.
മനോജ് വാസുദേവ് സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലേത്തുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയ്യേറ്ററിലെത്തും. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ഷറഫുദ്ദീന്‍, അതിഥി രവി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അതേ സമയം എ.ബി. ബിനിലിന്റെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പൊങ്കാലയും ഡിസംബര്‍ അഞ്ചിന് തിയേറ്ററിലെത്തും.
Content Highlight: Sreenath Bhasi talks about medias attacking him