സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ എന്ന സിനിമയിലൂടെ 1967ല്‍ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ ശ്രീലതക്ക് സാധിച്ചിരുന്നു.
സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ എന്ന സിനിമയിലൂടെ 1967ല്‍ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ ശ്രീലതക്ക് സാധിച്ചിരുന്നു.
ഇതുവരെ 300ലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. നടന്‍ ജയന്റെ ആദ്യ സിനിമയായ ശാപമോക്ഷം മുതല്‍ അദ്ദേഹത്തിന്റെ അവസാന സിനിമയായ കോളിളക്കം വരെ നാല്‍പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ജയനൊപ്പവും ശ്രീലത അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ജയനെ കുറിച്ച് പറയുകയാണ് ശ്രീലത നമ്പൂതിരി. പ്രേം നസീറും ജയനുമായിരുന്നു മനസിലെ സൂപ്പര്‍ഹീറോകളെന്നും രണ്ടുപേര്‍ക്കും ഒരേ സ്വഭാവമായിരുന്നുവെന്നും നടി പറയുന്നു. പ്രേം നസീറുമായി ജയന് അടുത്ത ബന്ധമായിരുന്നുവെന്നും ശ്രീലത പറഞ്ഞു.
സ്ത്രീകള്‍ക്ക് ജയനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്ന് പറയുന്ന നടി അദ്ദേഹം ഷര്‍ട്ടിടാതെ ശരീരം കാണിച്ച് നടക്കുമ്പോള്‍ ഒരിക്കലും ആര്‍ക്കും അയ്യേയെന്ന് തോന്നിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ജയന്‍ മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായിരുന്നുവെന്നും ശ്രീലത പറയുന്നു.
‘പ്രേം നസീറും ജയനുമായിരുന്നു മനസിലെ സൂപ്പര്‍ഹീറോകള്‍. രണ്ടുപേര്‍ക്കും ഒരേ സ്വഭാവമായിരുന്നു. നസീര്‍ സാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ജയന്.
ഉദയാസ്റ്റുഡിയോയില്‍ ഷൂട്ടിങ് ഉണ്ടാവുമ്പോള്‍ നസീര്‍ സാറിന്റെ മുറിയിലാണ് ജയനും താമസിച്ചിരുന്നത്.

മദ്യപിക്കില്ല, പുകവലിക്കില്ല. വ്യായാമം ചെയ്ത് ശരീരം നന്നായി സൂക്ഷിക്കും. അക്കാലത്ത് സുകുമാരനോ സോമനോ മറ്റു നടന്മാരോ ഒന്നും ശരീരസൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ നസീര്‍ സാറും ജയനും ശരീരം സൂക്ഷിക്കുന്നതിലും സ്വഭാവത്തിലും ഒരുപോലെ ആയിരുന്നു.
സ്ത്രീകള്‍ക്ക് ജയനെ ഒരുപാട് ഇഷ്ടമായിരുന്നു. ജയന്‍ ഷര്‍ട്ടിടാതെ ശരീരം കാണിച്ച് നടക്കുമ്പോള്‍ ഒരിക്കലും ആര്‍ക്കും അയ്യേ എന്ന് തോന്നിയിട്ടില്ല. മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം,’ ശ്രീലത നമ്പൂതിരി പറയുന്നു.
Content Highlight: Sreelatha Namboothiri Talks About Actor Jayan