വധശിക്ഷ പ്രമേയമായി ഒരുക്കുന്ന 'വരി' ചിത്രീകരണം തുടങ്ങി
Movie Day
വധശിക്ഷ പ്രമേയമായി ഒരുക്കുന്ന 'വരി' ചിത്രീകരണം തുടങ്ങി
ന്യൂസ് ഡെസ്‌ക്
Saturday, 9th March 2019, 7:01 pm

വധശിക്ഷ പ്രമേയമാക്കി ഒരുങ്ങുന്ന “വരി ദ സെന്റന്‍സ്” എന്ന മലയാള സിനിമയുടെ ചിത്രീകരണം കര്‍ണാടകയിലെ മടിക്കേരിയില്‍ ആരംഭിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന “വരി”യില്‍ മുംബൈയിലെ നാടക നടിയും മോഡലുമായ രചന ആര്‍. ഷേര്‍, നാടക സിനിമാതാരം ബാബു അന്നൂര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരളത്തിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന കശ്മീരി പെണ്‍കുട്ടിയുടെ കഥയാണ് “വരി”. 2013ല്‍ ദേശീയ പുരസ്‌കാരം നേടിയ “ബ്യാരി” എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അല്‍ത്താഫ് ഹുസൈനാണ് “വരി” നിര്‍മിക്കുന്നത്.

ALSO READ: കാത്തിരിപ്പിനൊടുവില്‍ ജഗതി സിനിമാ ലൊക്കേഷനില്‍; പുതിയ ചിത്രം ‘കബീറിന്റെ ദിവസങ്ങള്‍’

ഡിസൈനറും പരസ്യകലാകാരനുമായ ഷാഹുല്‍ അലിയാറിന്റേതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം ജലീല്‍ ബാദുഷ. ചിത്രം ജൂലൈയില്‍ തിയ്യറ്ററുകളിലെത്തും.

ഇവര്‍ക്ക് പുറമെ സജിത മഠത്തില്‍, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണിരാജ്, മനോജ് കാന, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ തുടങ്ങി നാടക വേദിയില്‍ നിന്നും സിനിമയിലെത്തിയ ഒരു കൂട്ടം കലാപ്രവര്‍ത്തകരൂടെ സംഗമം കൂടിയാണ് “വരി”.