മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.
മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്.
സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാനെ കുറിച്ച് പറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍.
‘ആദ്യത്തെ ബ്രീഫിങ് കഴിഞ്ഞപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ രാജുവിന്റെ കണ്‍ക്ലൂഷനുണ്ടായിരുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്റ്റൈലും സ്വഭാവവും വേണമെന്നതായിരുന്നു ആദ്യം പറഞ്ഞ കാര്യം. അതില്‍ നിന്നായിരുന്നു ശരിക്കും ചര്‍ച്ച തുടങ്ങിയത്.
പിന്നീട് സയിദിന്റെ ക്യാരക്ടറിലേക്കും അയാളുടെ ഫാമിലിയിലേക്കും പോയി, അതിന്റെ സെക്കന്റ് ഡിസ്‌ക്കഷനും കഴിഞ്ഞു. പിന്നീട് ചില കാര്യങ്ങള്‍ തീരുമാനിച്ചു. മിക്ക സിനിമകളില്‍ മതമായാലും രാഷ്ട്രീയമായാലും അതിനെ ചേര്‍ത്തുള്ള ചില ചിഹ്നങ്ങള്‍ എന്‍ഹാന്‍സ് ചെയ്യുന്ന ഒരു ബ്രീഫുണ്ടായിരിക്കും.
മുസ്‌ലിമാണെങ്കില്‍ തൊപ്പി വെക്കുന്നതും നിസ്‌കാര തയമ്പ് കൊടുക്കുന്നതുമൊക്കെ നമ്മള്‍ സിനിമകളില്‍ സ്ഥിരം കണ്ടുവരുന്ന കാര്യമാണ്. അങ്ങനെ എപ്പോഴും ചെയ്യുന്ന ചില പ്രോസസുകളുണ്ട്. എന്നാല്‍ നമുക്ക് ഈ സിനിമയില്‍ ഒരു സൈനുമില്ല.
ഈ സിനിമയ്ക്ക് അകത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിനപ്പുറത്തേക്ക് ഒരു മേഖലയിലും എന്‍ഹാന്‍സ് ചെയ്യേണ്ടെന്നും മറ്റ് കാര്യങ്ങളൊന്നും വേണ്ടെന്നും പറഞ്ഞു കൊണ്ടാണ് ഈ സിനിമ ആദ്യമേ തന്നെ ഡിസൈന്‍സ് ചെയ്തത്,’ ശ്രീജിത്ത് ഗുരുവായൂര്‍ പറയുന്നു.
Content Highlight: Sreejith Guruvayoor Talks About Empuraan Makeup