എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു കോളേജിന്റെ ഏജന്റാണെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ തെളിയിക്കൂ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്രീജിത്ത്
എഡിറ്റര്‍
Saturday 8th April 2017 3:51pm

 

തിരുവനന്തപുരം: സോഷ്യല്‍മീഡിയിലൂടെ തനിക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത്. ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ സി.പി.ഐ.എം അനുഭാവികള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നാണ് ശ്രീജിത്ത് മറുപടി പറഞ്ഞത്.


Also read ‘ട്രെന്‍ഡിങ്’ ബോള്‍ട്ട്; റെയ്‌നയുടെ സിക്‌സര്‍ തടഞ്ഞ ബോള്‍ട്ടിന്റെ ഫീല്‍ഡിംഗ് പാടവം കാണം


താന്‍ നെഹ്‌റു കോളേജിന്റെ ഏജന്റാണ്, മഹിജയുടെ നേര്‍ സഹോദരനല്ല, ദേശാഭിമാനിയില്‍ നിന്ന് പണം അപഹരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വ്യക്തിയാണെന്നും തുടങ്ങി തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കാണ് ശ്രീജിത്ത് ഓഡിയോയിലൂടെ മറുപടി പറയുന്നത്.

‘പ്രിയപ്പെട്ട സോഷ്യല്‍മീഡിയയിലെ സഖാക്കളെ പൊരുതാന്‍ പഠിപ്പിച്ച പ്രസ്ഥാനമാണ് നമ്മുടേത്. നീതിപീഠത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും നീതി ലഭിക്കാതെയാകുമ്പോള്‍ വിധിയെ പഴിച്ച് വീട്ടിലിരിക്കാന്‍ പഠിപ്പിച്ചതല്ല നമ്മളെ. ഈയൊരു സാഹചര്യത്തില്‍ എല്ലാ കേന്ദ്രത്തിലും ആവശ്യപ്പെട്ടു, അപേക്ഷിച്ചു, കാലുപിടിച്ചു ഗദ്യന്തരമില്ലാതെയാണ് ഈ ഭവിഷത്തുകളൊക്കെയുണ്ടാകുമെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു സമരവുമായി ഞങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നത്.’ എന്നു പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത്.

ഇപ്പോള്‍ ഞങ്ങള്‍ ഉന്നയിച്ച രണ്ടു ആവശ്യങ്ങള്‍ ന്യായമാണെന്ന് നാദാപുരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ആവശ്യങ്ങളോട് വിയോജിക്കുന്ന ആരുടേയും വാക്കുകള്‍ ഞങ്ങളെടുക്കില്ല. ഈ ആവശ്യങ്ങളോട് പ്രതികരിക്കുന്ന എനിക്കെതിരെ വ്യക്തിപരമായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ആശുപത്രി കിടക്കയില്‍ നിന്നു തന്നെ മറുപടി നല്‍കുകയാണെന്ന് പറഞ്ഞാണ് ശ്രീജിത്ത് ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്.

താന്‍ നെഹ്‌റു കോളേജിന്റെ ഏജന്റാണെന്ന തരത്തില്‍ നാണമില്ലാത്ത ചിലയാളുകള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ജിഷ്ണുവിനേയും എന്റെ അനുജന്‍ സുജിത്തിനെയും ഒഴികേ മറ്റാരെയും താന്‍ കോളേജില്‍ ചേര്‍ത്തിട്ടില്ല. ജിഷ്ണു കോളേജില്‍ ചേരാന്‍ കാരണം എന്റെ അനുജന്‍ അവിടെ വിദ്യാര്‍ത്ഥിയായിരുന്നു എന്നത് കൊണ്ടാണ്. കോളേജിന്റെ ഏജന്റാണ് താന്‍ എന്നു പറയുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ശ്രീജിത്ത് പറയുന്നു.

സുജിത്തിനെയും ജിഷ്ണുവിനെയും അല്ലാതെ വേറെയാരെയെങ്കിലും ആ കോളേജില്‍ താന്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഏജന്റാണെന്ന് തെളിയിക്കുകയാണെങ്കില്‍ അത് പറഞ്ഞവരുടെ കാലു കഴുകിയ വെള്ളം കുടിക്കാന്‍ വരെ താന്‍ തയ്യാറാണെന്നും ശ്രീജിത്ത് പറയുന്നു.

തനിക്കെതിരെ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം താന്‍ മഹിജയുടെ നേരാങ്ങളയല്ല എന്നതാണെന്ന് പറഞ്ഞ ശ്രീജിത്ത് താന്‍ ഇതുവരെ മഹിജയുടെ നേര്‍ സഹോദരനാണെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചോദിക്കുന്നു. തങ്ങള്‍ മൂന്ന് ആണ്‍ മക്കളാണെന്നും ചെറുപ്പം മുതല്‍ താനും മഹിജയും നേര്‍ സഹോദരങ്ങളെ പേലെയാണ് വളര്‍ന്നതെന്നും അതൊന്നും ആരെയും ബോധിപ്പിക്കണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.


You must read this എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും ജൂഡ് ഒരിക്കലും നിങ്ങളെ അപമാനിക്കില്ല, നിങ്ങളെയെന്നല്ല ഒരു സ്ത്രീയേയും അപമാനിക്കില്ല; കൊച്ചി മേയര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി


 തനിക്കെതിരെ ഉന്നയിച്ച മറ്റൊരു ആരോപണമാണ് താന്‍ ദേശാഭിമാനിയില്‍ നിന്ന് പണം അപഹരിച്ച വ്യക്തിയാണെന്നത്. അവരോട് പറയാനുള്ളത് താനിപ്പോഴും ദേശാഭിമാനിയില്‍ തന്നെ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ്. 15 വര്‍ഷത്തോളമായി താന്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലിചെയ്ത് വരികയാണെന്ന് പറയുന്ന ശ്രീജിത്ത് പരസ്യ വിഭാഗത്തില്‍ നിന്ന് താന്‍ പണം അപഹരിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പറഞ്ഞു.

അത്തരത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ മാറി നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തന്നെ പരസ്യവിഭാഗത്തിലേക്കാണ് മാറ്റിയതെന്നും ഇപ്പോള്‍ മാറി നിന്നാല്‍ അത് ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാകുമെന്ന് പറഞ്ഞ് കൊണ്ടാണ് മാനേജ്‌മെന്റ് തന്നെ പണപ്പെട്ടി സൂക്ഷിക്കുന്ന പരസ്യ വിഭാഗത്തില്‍ തന്നെ നിയമിച്ചതെന്നും ശ്രീജിത്ത പറഞ്ഞു. താന്‍ ഇപ്പോഴും പത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നും ശ്രീജിത്ത് ഓഡിയോയിലൂടെ വ്യക്തമാക്കുന്നു.

നയത്തിലോ നിലപാടിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പറയൂ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നിര്‍ത്തൂവെന്നും സഖാക്കളോട് പറഞ്ഞ് കൊണ്ടാണ് ശ്രീജിത്ത് സംഭാഷണം അവസാനിപ്പിക്കുന്നത്.

Advertisement