എഡിറ്റര്‍
എഡിറ്റര്‍
‘ട്രെന്‍ഡിങ്’ ബോള്‍ട്ട്; റെയ്‌നയുടെ സിക്‌സര്‍ തടഞ്ഞ ബോള്‍ട്ടിന്റെ ഫീല്‍ഡിംഗ് പാടവം കാണം
എഡിറ്റര്‍
Saturday 8th April 2017 2:19pm

 

രാജ്‌കോട്ട്: ഐ.പി.എല്‍ പത്താം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഗുജറാത്ത് ലയണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നലെയിറങ്ങിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത വിജയിച്ചത്.


Also read ഒടുവില്‍ വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ വില്ല വിറ്റു; വാങ്ങിയത് സച്ചിന്‍ 


എന്നാല്‍ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ ഒരു താരത്തിന്റെ പ്രകടനമായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ അസാമാന്യ ഫീല്‍ഡിങ് മികവാണ് ഇന്നലെ കളിയാരാധകരുടെ മനം കവര്‍ന്നത്. ഗുജറാത്തിന്റെ ഇന്നിങ്‌സില്‍ പതിനാലാം ഓവറിലായിരുന്നു ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ട് തന്റെ ഫീല്‍ഡിങ് പാടവം സ്റ്റേഡിയത്തിന് മുന്നില്‍ കാഴ്ചവെച്ചത്.

ഇന്ത്യന്‍ സ്പിന്നര്‍ പീയുഷ് ചൗള എറിഞ്ഞ പന്ത് ഗുജറാത്ത നായകന്‍ സുരേഷ് റെയ്‌ന ഉയര്‍ത്തിയടിക്കുകയായിരുന്നു ബൗണ്ടറി ലൈന്‍ കടന്ന പന്ത് സിക്‌സ് ആണെന്ന് ഉറപ്പിച്ചിരിക്കോണ് മിന്നല്‍ വേഗത്തിലെത്തിയ ബോള്‍ട്ട് ഉയര്‍ന്ന് ചാടി പന്ത് കൈപ്പിടിയിലൊതുക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തേക്ക് വീഴുന്നതിനിടയില്‍ പന്ത് ഗ്രൗണ്ടിലേക്ക് തന്നെ മടക്കാനും താരം വൈകിയില്ല.

ഇതിനു മുമ്പും ഐ.പി.എല്ലില്‍ സമാനമായ ഫീല്‍ഡിംഗ് മികവ് കണ്ടിട്ടുണ്ടെങ്കിലും ട്രെന്‍ഡിന്റെയത്ര വേഗതയും കൃത്യതയും ഇതാദ്യമാണെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇതാദ്യമായല്ല ട്രെന്‍ഡ് ഇത്തരത്തില്‍ ഫീല്‍ഡിംഗ് പാടവം കാഴ്ചവെക്കുന്നത്. ദേശീയ ടീമിനായി മുമ്പ് പലതവണ താരം ഇത്തരത്തില്‍ മികച്ച ക്യാച്ചുകള്‍ എടുത്തിട്ടുണ്ട്.

വീഡിയോ

Advertisement