നിനക്കൊന്നും ഈ ഹാങ്ങോവറുകാരുടെ അവസ്ഥ പറഞ്ഞാല്‍ മനസിലാവില്ലെടാ; മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്: ശ്രീധന്യ കാറ്ററിങ് സര്‍വീസ് ടീസര്‍
Film News
നിനക്കൊന്നും ഈ ഹാങ്ങോവറുകാരുടെ അവസ്ഥ പറഞ്ഞാല്‍ മനസിലാവില്ലെടാ; മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്: ശ്രീധന്യ കാറ്ററിങ് സര്‍വീസ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 3:31 pm

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ‘മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’ എന്ന തലക്കെട്ടോടെ സംവിധായകന്‍ ജിയോ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവെച്ച ടീസര്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തില്‍ സംവിധായകന്‍ ജിയോ ബേബിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ്, സംവിധായിക കുഞ്ഞില മാസിലാമണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജിയോ ബേബി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഛായാഗ്രഹണം സാലു കെ. തോമസ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സി.ജെ, മാത്യൂസ് പുളിക്കല്‍ സംഗീത സംവിധാനം. കലാ സംവിധാനം നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം സ്വാതി വിജയന്‍. ശബ്ദ രൂപകല്പന ടോണി ബാബു, എം.പി.എസ്.ഇ. ഗാനരചന സുഹൈല്‍ കോയ, അലീന.

കളറിസ്റ്റ് ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി. തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍. ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്‌സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ റോയ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഈ ചിത്രത്തിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.

Content Highlight: sree dhanya catering service movie teaser