മലപ്പുറംകാരനായി സുരേഷ് ഗോപി; മേ ഹൂം മൂസയിലെ ആദ്യ ഗാനം
Entertainment news
മലപ്പുറംകാരനായി സുരേഷ് ഗോപി; മേ ഹൂം മൂസയിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 2:15 pm

ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് അടുത്തിടെയാണ് ആരംഭിച്ചത്. ചില യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ വിവിധപ്രദേശങ്ങളില്‍ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്.

കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശ്രീനാഥ് ശിവശങ്കര്‍ ആണ് മേ ഹൂം മൂസയുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം പാപ്പന്‍ സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ നൈല ഉഷ, നിത പിള്ള, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സജിത മഠത്തില്‍, ആശ ശരത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Suresh gopi’s Mei Hoom Moosa movie new lyrical video song is ou