ആദിയില്‍ ആദമുണ്ടായി ! Spectrum Of Gender| Story of the india's first transman pilot
അശ്വിന്‍ രാജ്

ആദ്യകാലത്ത് ആദത്തിന് പോലും സംശയമായിരുന്നു എന്താണ് താനിങ്ങനെയെന്ന്. പതിയെ അവന്‍ തിരിച്ചറിഞ്ഞു താന്‍ ഒരു ആണ്‍കുട്ടിയാണ്. പെണ്‍ ശരീരത്തില്‍ ജനിച്ച ഒരു ആണ്‍കുട്ടി. വലുതാവുന്നതിന് അനുസരിച്ച് അവന്റെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അവന്‍ വെറുത്തു. ആരും കാണാതെ തല മുടി ചെറുതായി മുറിച്ചു. നെഞ്ചില്‍ സ്ട്രച്ചറുകളും കുഞ്ഞനിയന്റെ ചെറിയ ബനിയനുകളും മുറുക്കിയിട്ടു. വീട്ടുകാരും നാട്ടുകാരും കൂടെ പഠിക്കുന്ന കൂട്ടുകാരും അവനെ കളിയാക്കാന്‍ തുടങ്ങി. ‘നീ പെണ്ണാണ്, പെണ്ണിനെ പോലെ നടക്കണം’ എന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയ്ക്ക് മറ്റൊരാഗ്രഹവും അവന്റെ കൂടെ വളരുന്നുണ്ടായിരുന്നു. ഒരു പൈലറ്റാവണം അതിരില്ലത്ത് ആകാശത്തിലൂടെ മതിയാവോളും വിമാനം പറത്തണം,

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.