'ജിന്നി'ലൂടെ നിമിഷ സജയനും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്നു
national news
'ജിന്നി'ലൂടെ നിമിഷ സജയനും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 3:11 pm

കൊച്ചി: സൗബിന്‍ ഷാഹിറും നിമിഷ സജയനും ഒന്നിക്കുന്നു. ‘ജിന്ന്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ്, സോളോ ഫെയിം ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക. ഭവന്‍ ശ്രീകുമാറാണ് എഡിറ്റിങ്.

ദുൽഖർ ചിത്രം ‘കലി’യുടെ കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ കൈകാര്യം ചെയ്യുക. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീതം സംവിധാനം.

‘ഒരു എമണ്ടൻ പ്രേമകഥ’യാണ് സൗബിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ആഷിക് അബുവിന്റെ ‘വൈറസ്’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, ജോണ്‍ പോളിന്റെ ‘അമ്പിളി’, സന്തോഷ് ശിവന്റെ ‘ജാക്ക് ആന്‍ ജില്‍’ തുടങ്ങിയ സൗബിൻ ചിത്രങ്ങൾ അധികം വൈകാതെ പുറത്തിറങ്ങാൻ ഇരിക്കുകയാണ്. മാത്രമല്ല ‘പറവ’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് സൗബിൻ.

രാജീവ് രവിയുടെ ‘തുറമുഖം’, ലാല്‍ ജോസിന്റെ ’41’, വിധു വിന്‍സെന്റിന്റെ ‘സ്റ്റാന്റ് അപ്പ്’ ഇനീ ചിത്രങ്ങളിലൂടെ നിമിഷ സജയൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.ജിന്നിന്റെ വാര്യഹകൾ പുറത്ത് വന്ന ശേഷം ഏറെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകര്‍. സിനിമയിലുള്ളവരുടെ പേരു മാത്രം മതി സിനിമയുടെ പ്രതീക്ഷ കൂട്ടാന്‍ എന്നാണ് ആരാധകരുടെ അഭിപ്രായം.