മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു.
മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു.
ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം പാര്‍വതിയെ തേടിയെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉള്ളൊഴുക്ക് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. തൻ്റെ നിലപാടുകളുടെ പേരിൽ എപ്പോഴും ആക്രമിക്കപ്പെടുന്ന നടി കൂടിയാണ് പാർവതി. സൈബർ ബുള്ളിയിങ് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അവർ. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി.

സോഷ്യൽ മീഡിയയിലെ കമൻ്റുകൾ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാർവതി പറയുന്നു. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നുപോലും പറയുന്നവരുണ്ടെന്നും അങ്ങനെ കാണുമ്പോൾ ആരായാലും പേടിക്കുമെന്നും പാർവതി പറഞ്ഞു.
അപ്പോൾ പുറത്ത് പോകാൻ പോലും പറ്റില്ലെന്നും ഉറക്കമില്ലാതെയാകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ അതുകൊണ്ടൊന്നും നിലപാടുകളിലോ ശൈലിയിലോ മാറ്റം വരുത്തില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
‘സോഷ്യൽ മീഡിയയിൽ വരുന്ന ചില കമൻ്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങൾ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാൻ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലർ എഴുതിവെക്കും.
അങ്ങനെയൊക്കെ കാണുമ്പോൾ ആരായാലും ഒന്നു പേടിച്ചുപോവില്ലേ? അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി റിലാക്‌സ്‌ഡ് ആയി നടക്കാൻ പോലുമാകില്ല. നമ്മളെ ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോവും. പക്ഷേ, അതുകൊണ്ടൊന്നും എൻ്റെ നിലപാടുകളിൽ, ശൈലിയിൽ മാറ്റം വരുത്താറില്ല,’ പാർവതി പറയുന്നു.
Content Highlight: Some comments hurt, and there were times when I felt scared says Parvathy Thiruvoth