തിരുവനന്തപുരം: മേല്‍ക്കൂര തകര്‍ന്ന് വീണ ആലപ്പുഴ കാര്‍ത്തികപള്ളി ഗവര്‍ണമെന്റ് യു.പി സ്‌കൂളില്‍ പ്രതിഷേധത്തിനിടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടി തെറുപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു. കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം.
പ്രതിഷേധത്തിനിടെ ഉച്ച ഭക്ഷണം കൊടുക്കാറായപ്പോഴാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അല്ലാത്തയാളുകള്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് പുറത്തു പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്. ഈ അഭ്യര്‍ത്ഥന മാനിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് പോയി. അതിനിടെ ഉച്ച ഭക്ഷണം കൊടുക്കാനെടുത്തപ്പോഴാണ് അതില്‍ മണ്ണ് കിടക്കുന്നത് കണ്ടത്. ഒരു പാത്രത്തിലാണ് മണ്ണ് കണ്ടത്.
അതേസമയം പ്രഭാത ഭക്ഷണം കഴിക്കാനായി കുട്ടികള്‍ ഉപയോഗിക്കുന്ന പാത്രം പ്രതിഷേധത്തിനിടെ വലിച്ചെറിയുകയും ചെയ്തു. ചോറില്‍ ആരാണ് മണ്ണ് വാരിയിട്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സ്‌കൂളിലെ ചെടിചട്ടികള്‍ എടുത്തെറിയുന്ന സാഹചര്യവും ഉണ്ടായിരുന്നു. അത്തരത്തില്‍ എറിയുമ്പോള്‍ ചെടിചട്ടിയിലെ മണ്ണ് ഭക്ഷണത്തില്‍ വീണതാണോ എന്ന സംശയവും നിലനില്‍ക്കുന്നു.
സ്‌കൂളില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സി.പി.ഐ.എം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഉച്ചഭക്ഷണത്തിന് തയ്യാറാക്കി വെച്ച പാത്രങ്ങളും കസേരകളും വലിച്ചെറിയുകയും സ്‌കൂള്‍ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടുകയുമുണ്ടായി.
ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമാണ് തകര്‍ന്നത്. അവധി ദിവസമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
Content Highlight: Soil was poured on the rice Unjustifiable cruelty during protest at Karthikappally School