നടന്‍, മമിക്രി താരം എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ടിനി ടോം. മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ ടിനി ടോം 1998ല്‍ പുറത്തിറങ്ങിയ പഞ്ചപാണ്ഡവരിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഡബ്ബിങ്ങിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രമുഖ നടന്മാരെ അനുകരിക്കുന്നതിലും മറ്റും നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരുടെ ഇരയാകുന്ന വ്യക്തിയാണ് ടിനി ടോം.

ഇപ്പോഴിതാ ചെങ്ങന്നൂര്‍ പെരുമ 2026 വേദിയില്‍ ടിനി ടോം മോഹന്‍ലാലിനെ അനുകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറയുകയാണ്. എമ്പുരാന്‍ സിനിമയിലെ ‘എമ്പുരാനേ’ എന്ന് തുടങ്ങുന്ന ഗാനത്തോനൊപ്പം ടിനി ടോം മോഹന്‍ലാലിനെ അനുകരിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

സാക്ഷാല്‍ മോഹന്‍ലാലിനെയാണ് അനുകരിച്ചതെങ്കില്‍ ടിനി ടോമിനെ പോലെ തന്നെയുണ്ട്, പാട്ടില്ലെങ്കില്‍ തനി സഖാവ് അച്യുതാനന്ദന്‍, എന്താ രാമേന്ദ്ര പ്രശ്‌നം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

ഇതാണ് കം ബാക്ക് ഇനി തിരിച്ച് പൊക്കോ, കറക്ട് ടോമേട്ടന്‍, തോള് ചെരിച്ച് ടിനി ടോം മീശ പിരിച്ച് ടിനി ടോം എന്നിങ്ങനെ താരത്തെ ട്രോളി കൊണ്ടുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

ഇദ്ദേഹം ഇപ്പോഴും ഇരുപത് കൊല്ലം പുറകിലാണെന്നും താങ്കള്‍ക്ക് ഇത് അവസാനിപ്പിക്കാറായെന്നും ആളുടെ മനസിലുണ്ട്, എന്നാല്‍ പുറത്തേക്ക് വരുന്നില്ലെന്നും പറഞ്ഞുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

മുമ്പ് പല വേദികളിലായും ടിനി ടോം പ്രമുഖ നടന്മാരയെും രാഷ്ട്രീയകാരെയും അനുകരിക്കുന്നത് ട്രോളുകളില്‍ നിറഞ്ഞിട്ടുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ ഈ വീഡിയോയും ഇപ്പോള്‍ ട്രോളിനിരയാകുകയാണ്.

ഈ കണക്കിന് പോയാല്‍ ടിനി ടോം ട്രോളന്‍മാരുടെ ഇരയായി മാത്രം മാറുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Content Highlight:  Social media trolls Tiny Tom for imitating Mohanlal