'കൈ കിട്ടാ ക്ലബ്ബി'ലേക്ക് നമ്മുടെ ലാലേട്ടനും; ബേസിൽ യൂണിവേഴ്സിലേക്ക് സ്വാഗതം പറഞ്ഞ് സോഷ്യൽ മീഡിയ
Malayalam Cinema
'കൈ കിട്ടാ ക്ലബ്ബി'ലേക്ക് നമ്മുടെ ലാലേട്ടനും; ബേസിൽ യൂണിവേഴ്സിലേക്ക് സ്വാഗതം പറഞ്ഞ് സോഷ്യൽ മീഡിയ
നന്ദന എം.സി
Wednesday, 18th February 2026, 11:10 am

‘ബേസിൽ ശാപ’‌മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെന്റ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന കേരള സൂപ്പർലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് കൈകൊടുത്തപ്പോഴാണ് ഈ ഷേക്ക് ഹാൻഡ് ട്രോളുകൾക്ക് ആരംഭം കുറിച്ചത്.

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, മമ്മൂട്ടി തുടങ്ങി നിരവധിപേരാണ് ഈ ട്രെൻ്റിൽ പെട്ടുപോയത്. ഇപ്പോളിതാ ഈ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയൊരു എൻട്രി കൂടി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല നമ്മുടെ മോഹൻലാലാണ്.

പ്രതിഛായ ട്രെയിലർ ലോഞ്ച്‌, Photo: YouTube/ Screengrab

‘പ്രതിഛായ’ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ ചെറിയൊരു നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്. ചടങ്ങിനിടെ ഗോകുലം ഗോപാലൻ മോഹൻലാലിന് നേരെ കൈ നീട്ടുകയും പിന്നീട് സിബി മലയിലിന് കൈകൊടുക്കുകയും ചെയ്യുന്നു. ഇതോടെ ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ മോഹൻലാൽ നീട്ടിയ കൈ താരം മെല്ലെ പിന്നിലേക്ക് വലിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മോഹൻലാൽ, നിവിൻ പോളി , Photo: X.com

ഇതോടെ ‘ബേസിൽ യൂണിവേഴ്സിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെ മീമുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നീണ്ട നിരയ്‌ക്കൊടുവിൽ ലാലേട്ടനും ‘കൈ കിട്ടാ ക്ലബ്ബിൽ’ അംഗമായെന്ന തമാശയോടെയാണ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്.

ഇതിനുമുമ്പ് ഈ ലിസ്റ്റിലേക്ക് ഇടം നേടിയ മറ്റൊരു പേര് വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടിയുടേതായിരുന്നു. സംസ്ഥാന കലോത്സവ വേദിയിൽ നടൻ ആസിഫ് അലി ക്ക് കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ പോയ ദൃശ്യം വലിയ രീതിയിൽ വൈറലായിരുന്നു. ശിവൻകുട്ടി തന്നെ ‘ഞാനും പെട്ടു’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചത് പ്രേക്ഷകർ ആഘോഷിച്ചിരുന്നു.

ഇപ്പോൾ മോഹൻലാലും ഈ ലിസ്റ്റിൽ എത്തിയത്തോടെ ‘ബേസിൽ ശാപം’ വീണ്ടും ട്രെന്റാക്കുകയാണ്. ‘സാരമില്ല, അടുത്ത ആളിന് കിട്ടും, കുറച്ച് വൈകിയെങ്കിലും ലാലേട്ടനും യൂണിവേഴ്സിൽ എത്തി തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

 

Content Highlight: Social media trolls Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.