ചെറുപ്പക്കാരായ മമ്മൂട്ടിയും വിജയ്‌യും; കൂടെ അഭിനയിച്ച ബാലതാരങ്ങള്‍ ഇപ്പോഴെങ്ങനെയെന്ന് കാണിച്ചു തന്ന് സോഷ്യല്‍മീഡിയ
Entertainment
ചെറുപ്പക്കാരായ മമ്മൂട്ടിയും വിജയ്‌യും; കൂടെ അഭിനയിച്ച ബാലതാരങ്ങള്‍ ഇപ്പോഴെങ്ങനെയെന്ന് കാണിച്ചു തന്ന് സോഷ്യല്‍മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th December 2020, 10:27 am

മമ്മൂട്ടിയും തമിഴ്‌നടന്‍ വിജയ്‌യുമെല്ലാം ഇപ്പോഴും ഇങ്ങനെ ചെറുപ്പക്കാരായി ഇരിക്കുന്നതില്‍ അതിശയം കൊള്ളുകയാണ് സോഷ്യല്‍മീഡിയ. നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള കൊച്ചു പയ്യന്‍മാരെല്ലാം വലുതായിരിക്കുന്നു, എന്നാല്‍ അവരുടെ ഫോട്ടോക്കൊപ്പം നടന്‍മാരുടെ ഫോട്ടോ ചേര്‍ത്തുവെക്കുമ്പോള്‍ പ്രായം കുറവ് മമ്മൂട്ടിക്കും വിജയ്ക്കും തന്നെയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

1988ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മനുഅങ്കിളില്‍ ബാലതാരമായി അഭിനയിച്ച കുര്യച്ചന്‍ ചാക്കോയുടെ ഫോട്ടോക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോ ചേര്‍ത്തുവെച്ചാണ് ഒരു ചര്‍ച്ച. മറ്റൊന്ന് വിജയ്‌യുടെ ഫോട്ടോക്കൊപ്പം ബാലതാരമായി അഭിനയിച്ച മാസ്റ്റര്‍ മഹേന്ദ്രന്റെ ഫോട്ടോ ചേര്‍ത്തുവെച്ചാണ്. 1999ല്‍ മിന്‍സാരകണ്ണാ എന്ന ചിത്രത്തിലാണ് മഹേന്ദ്രനും വിജയ്‌യും ഒരുമിച്ചഭിനയിച്ചത്. മമ്മൂട്ടിക്കും വിജയ്ക്കും പ്രായമാവാത്തതെന്താ എന്നാണ് മിക്കവരും ചോദിക്കുന്നത്.

കുര്യന്‍ ചാക്കോയെയും മഹേന്ദ്രയെയും കളിയാക്കുകയല്ലെന്നും മുതിര്‍ന്ന നടന്‍മാരുടെ മെയ്‌വഴക്കത്തെപ്പറ്റി പറയാതിരിക്കാന്‍ ആവില്ലെന്നും ചിലര്‍ പറഞ്ഞു. കൂടെ അഭിനയിച്ച ബാലതാരങ്ങള്‍ പിന്നീട് നടന്‍മാരുടെ നായികയായും ജേഷ്ഠനായും അഭിനയിക്കുന്നത് സിനിമാമേഖലയില്‍ പതിവുള്ള കാഴ്ചയായി മാറിയിരിക്കുകയാണെന്നും കമന്റുകളുണ്ട്.

എന്തു തന്നെയായാലും തങ്ങളുടെ പ്രിയപ്പെട്ട നടന്‍മാര്‍ ചെറുപ്പക്കാരായി ഇരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സോഷ്യമീഡിയ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടിയുടെ ജിം വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ഈ പ്രായത്തിലും മുടക്കാതെയുള്ള വ്യായാമവും ജീവിതരീതികളുമാണ് മമ്മൂട്ടിയുടെ ഫിറ്റ്‌നെസ്സിന് പിന്നിലെന്ന് നടന്റെ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനറും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media trolls about mammooty and vijay