മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടാന്‍ കെല്പുള്ള നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നിന്നിരുന്നു. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ചുരുക്കം സിനിമകള്‍ കൊണ്ടാണ് ദുല്‍ഖര്‍ കേരളത്തില്‍ തന്റേതായ ഫാന്‍ ബേസ് സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ സിനിമാലോകത്തെ ദുല്‍ഖറിന്റെ ആദ്യ സാന്നിധ്യമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചക്ക് ആധാരം. ദുല്‍ഖര്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഷാരൂഖ് ഖാന്‍ ചിത്രമായ കല്‍ ഹോ ന ഹോയിലൂടെയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ചിത്രത്തില്‍ ദുല്‍ഖറുമായി സാദൃശ്യം തോന്നുന്ന വ്യക്തിയുടെ സ്‌ക്രീന്‍ഷോട്ടുമുണ്ട്.
ഇതിന് പിന്നാലെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും ഫേസ്ബുക്കിലും ഇക്കാര്യം വലിയ ചര്‍ച്ചയായി മാറി. വിദേശത്ത് ഉപരിപഠനത്തിനായി പോയ ദുല്‍ഖര്‍ കല്‍ ഹോ ന ഹോയില്‍ അഭിനയിച്ചിട്ടുണ്ടാകാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ മുഖഛായയുള്ള വേറെ ആരെങ്കിലുമാകെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്തായാലും ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ ദുല്‍ഖറിന് മാത്രമേ അറിയുള്ളൂ എന്നതാണ് ശ്രദ്ധേയം. അത് ദുല്‍ഖര്‍ തന്നെയാണെങ്കില്‍ ഫഹദിനും കുഞ്ചാക്കോ ബോബനും ശേഷം സിനിമയിലെത്തിയ യുവനടന്‍ ദുല്‍ഖര്‍ തന്നെയാകും. ആദ്യചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലൊരുവനായി നിന്ന ദുല്‍ഖര്‍ ഇന്ന് മലയാളത്തിലെ വലിയ താരമായി മാറിയിരിക്കുകയാണ്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ബ്രഹ്‌മാണ്ഡമായാണ് ഒരുങ്ങുന്നത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ചിത്രം പിരീയഡ് ഡ്രാമയാണ്. തെലുങ്ക് ചിത്രമായ ആകാസം ലോ ഒക്ക താരയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിന് ശേഷമാകും ദുല്‍ഖര്‍ ഐ ആം ഗെയിമിന്റെ ഭാഗമാവുക.
Content Highlight: Social Media discussing that Dulquer Salmaan’s first movie was Kal Ho Na Ho