'ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല'; ദിലീപിന്റെ ഇന്റര്‍വ്യൂവിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ
Kerala
'ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല'; ദിലീപിന്റെ ഇന്റര്‍വ്യൂവിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2017, 10:25 pm

 

കോഴിക്കോട്: ജനപ്രിയ നായകന്‍ ദിലീപ് മനോരമ ഓണ്‍ലൈനില്‍ നടത്തിയ ഇന്റര്‍വ്യവിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ചും കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ചും മാധ്യങ്ങളെക്കുറിച്ചും ദിലീപ് നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍
വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.


Also read  സഞ്ജു മാസല്ല മരണ മാസാണ്; സെഞ്ച്വറി പ്രകടനവുമായി സഞ്ജു സാംസണ്‍; പൂനെക്കെതിരെ ദല്‍ഹി കൂറ്റന്‍ സ്‌കോര്‍ 


അഭിമുഖത്തിനിടയില്‍ മാതൃഭൂമിയിലെ വാര്‍ത്താ അവതാരകനെതിരെയും ദിലീപ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ദിലീപിന്റെ ആരോപണങ്ങള്‍ക്കെതിരെ രംഗത്ത് വന്ന സോഷ്യല്‍ മീഡിയ അഭിമുഖം പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈനിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത് രശ്മി ആര്‍ നായരുടെ പോസ്റ്റാണ്. “ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല” എന്നായിരുന്നു രശ്മി നായരുടെ പ്രതികരണം. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് വന്നിരിക്കുന്നത്.

തിരുവനന്തപുരം ഭാഷയില്‍ പള്ള് വിളിക്കാന്‍ മാത്രമായി നടത്തിയ ഇന്റര്‍വ്യൂ എന്നായിരുന്നു കെ.ജെ ജേക്കബിന്റെ പ്രതികരണം. അത് എന്തെങ്കിലുമാകട്ടെ എന്നു പറയുന്ന ജേക്കബ് മറ്റ് മാധ്യമങ്ങളുമായുള്ള ബന്ധത്തില്‍ അങ്ങേയറ്റം സൂക്ഷ്മതയും ബഹുമാനവും പുലര്‍ത്തുന്ന മനോരമയ്ക്ക് ഇങ്ങിനെയൊരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍ എന്ത് പറ്റി എന്ന ചോദ്യവും പോസ്റ്റിലൂടെ ചോദിക്കുന്നു.

എല്ലാം തന്റെ ഔദാര്യം എന്നപോലെയാണ് താരത്തിന്റെ വാക്കുകളെന്നായിരുന്നു അപര്‍ണ പ്രശാന്തി അഭിപ്രായപ്പെട്ടത്. ”
എന്റെ ആദ്യ ഭാര്യ ഇപ്പൊ ജോലിയെടുത്ത് വലിയ ഉഷാറായി ജീവിക്കുന്നു, എന്റെ ഔദാര്യം…. കൗമാരക്കാരിയായ മകള്‍ക്ക് ഒരു കൂട്ടുകാരിയെ കൊടുത്തു, അതും ഔദാര്യം .. ഗോസിപ്പിന്റെ ബലിയാടിനൊരു ജീവിതം നല്‍കി, മറ്റൊരൗദാര്യം.. ആക്രമിക്കപ്പെട്ട നടിയെ ആദ്യമായി നായികയാക്കി ( എല്ലാരും എതിര്‍ത്തിട്ടും) പിന്നെ പെരുമാറ്റം ശരിയല്ലാത്തോണ്ട് ഒഴിവാക്കി പക്ഷെ ഉപദ്രവിച്ചില്ല വേറൊരൗദാര്യം..” അപര്‍ണ പറയുന്നു.

ദിലീപിന്റെ സിനിമകള്‍ പോലെയുണ്ടായിരുന്നു ഓണ്‍ലൈനിലെ ഇന്റര്‍വ്യൂവും എന്നായിരുന്നു അനുപമ മോഹന്റെ ഫേസ്ബുക്ക്് പോസ്റ്റ്. പരസ്പര ബന്ധങ്ങളില്ലാത്ത കോമഡിയും അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന് പറഞ്ഞൊഴിയുന്ന പൈങ്കിളി മറുപടികളാണ് താരത്തിന്റേതെന്നും അനുപമ പറയുന്നു.

നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും താരത്തിന്റെ അഭിമുഖം വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് കണ്ടിത്. നിരവധി ഷെയറുകളും പോസ്റ്റിന് നിലവില്‍ ലഭിച്ചിട്ടുണ്ട്