എഡിറ്റര്‍
എഡിറ്റര്‍
സഞ്ജു മാസല്ല മരണ മാസാണ്; സെഞ്ച്വറി പ്രകടനവുമായി സഞ്ജു സാംസണ്‍; പൂനെക്കെതിരെ ദല്‍ഹി കൂറ്റന്‍ സ്‌കോര്‍
എഡിറ്റര്‍
Tuesday 11th April 2017 9:40pm


ദല്‍ഹി: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി മലയാളിത്താരം സഞ്ജു സാംസണിന്റെ പേരില്‍. 62 പന്തുകളില്‍ നിന്നാണ് മലയാളിതാരം സീസണിലെ ആദ്യ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചത്.


Also read  ‘മറ്റുള്ളവരുടെ മെക്കിട്ട് കേറ്റമല്ലാത്ത ബാക്കി എല്ലാത്തിനും ഉപദേശകര്‍ വേണമല്ലേ’; പിണറായിയെ പരിഹസിച്ച് വി.ടി ബല്‍റാം 


വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവേ സികസറിലൂടെയാണ് സഞ്ജു തന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി പുറത്തായെങ്കിലും ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സഞ്ജു ശതകത്തിലേക്കd കുതിച്ചത്. 8 ഫോറുകളും 5 സിക്‌സറുകളുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സീസണിലെ ഉയര്‍ന്ന ടീം ടോട്ടല്‍ കണ്ട മത്സരത്തില്‍ 205 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ദല്‍ഹി നേടിയത്.

സഞ്ജുവിന്റെ സെഞ്ച്വറി കാണാം

Advertisement