എന്ത് കിടിലന്‍ ഡാന്‍സ് ആണ് ടൊവിനോ മച്ചാനെ; തല്ലുമാലയിലെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment news
എന്ത് കിടിലന്‍ ഡാന്‍സ് ആണ് ടൊവിനോ മച്ചാനെ; തല്ലുമാലയിലെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 8:21 am

കഴിഞ്ഞ ദിവസമാണ് ടൊവിനൊ തോമസ് നായകനായി എത്തുന്ന തല്ലുമാലയിലെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തത്. മുമ്പ് റിലീസായ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പോലെ തന്നെ പുതിയ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഇതുവരെ ടൊവിനോയില്‍ നിന്ന് കാണാത്ത നൃത്തച്ചുവടുകള്‍ കൊണ്ട് സമ്പന്നമായ ഗാനങ്ങളായിരുന്നു തല്ലുമാലയിലേത്. ഇപ്പോള്‍ ഇതാ നടന്റെ എനര്‍ജറ്റിക്ക് പെര്‍ഫോമന്‍സിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഗാനം പുറത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയുടെ സജീവ ചര്‍ച്ചയില്‍ ഇടം പിടിച്ചു കഴിഞ്ഞു.

‘ണ്ടാക്കി പാട്ട്’ എന്ന ഗാനമാണ് തല്ലുമാലയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടത്. ഇത്രേം എന്‍നര്‍ജിയുള്ളൊരു പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല എന്ന് പറയുന്നവരുമുണ്ട്.

തന്റെ ചിത്രങ്ങളില്‍ ഡാന്‍സ് ചെയ്യാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടൊവിനോ ഇപ്പോള്‍ അതിന് വേണ്ടി പരിശ്രമിക്കുന്നതിനെ പ്രശംസിക്കുന്നവരും ഏറെയാണ്. ചിത്രത്തിലെ തന്നെ കണ്ണില്‍ പെട്ടോളെ എന്ന ഗാനത്തിലും നൃത്തച്ചുവടുകളുമായി ടൊവിനോ എത്തിയിരുന്നു.

ണ്ടാക്കി പാട്ടില്‍ ടൊവിനോയോടൊപ്പം മറ്റ് താരങ്ങളും ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ടൊവിനൊ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തല്ലുമാല. വ്‌ലോഗര്‍ ബീപാത്തു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കല്യാണി എത്തുന്നത്.

ആഗസ്റ്റ് 12നാണ് ചിത്രത്തിന്റെ റിലീസ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെന്‍ട്രല്‍ പിക്ചേര്‍സ്. ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രിം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight : Social media Appreeciates Tovino Thomas Energetic Dance performance in Thallumala songs