എഡിറ്റര്‍
എഡിറ്റര്‍
‘ഡിങ്കന്റെ സഹോദരിയാണ്, പേര് ഡിങ്കത്തി’; രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ ഗെറ്റപ്പിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 27th October 2017 7:30pm

കോഴിക്കോട്: ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. വിഷയം രഞ്ജിനിയുടെ ഗെറ്റപ്പാണ്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന പരിപാടിയ്ക്കുള്ള ഗെറ്റപ്പിന്റെ ചിത്രം രഞ്ജിനി ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് കീഴെയാണ് ഇപ്പോള്‍ ട്രോളുകള്‍ വന്നു നിറയുന്നത്.

റോബോട്ടിലെ പോലുള്ള വേഷം ധരിച്ചുള്ള ചിത്രമാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. ഡിങ്കന്റെ സഹോദരിയായ ഡിങ്കത്തിയാണെന്നും അല്ലാ ഫീമെയില്‍ ശക്തിമാനാണെന്നുമൊക്കെയാണ് കമന്റുകള്‍.


Also Read:വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍


തമാശകള്‍ക്കൊപ്പം തന്നെ രഞ്ജിനിയുടെ പരിപാടിയ്ക്ക് പിന്തുണയര്‍പ്പിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ലുക്ക് ഇത്ര വെറൈറ്റി ആണെങ്കില്‍ പരിപാടി അതിലും ഗംഭീരമായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. കറുപ്പു നിറത്തിലുള്ള വസ്ത്രത്തിന് മുകളില്‍ മഞ്ഞ നിറത്തിലുള്ള പടച്ചട്ട പോലുള്ള കോട്ടാണ് രഞ്ജിനി ധരിച്ചിരിക്കുന്നത്.

സംഗതി ട്രോളിയെങ്കിലും സംഭവം കിടുക്കുമെന്നാണ് ചിലര്‍ പറയുന്നത്. ആരേലും ചോദിച്ചാ ചന്ദ്രനില്‍ നിന്നും വന്നതാന്ന് പറഞ്ഞാ മതിയെന്നാണ് വേറൊരാള്‍ പറയുന്നത്.

ഒരുകാലത്ത് ചാനല്‍ അവതരണ രംഗത്ത് വേറിട്ട മുഖമായിരുന്ന രഞ്ജിനി പിന്നെ മുഖ്യധാരയില്‍ നിന്നും പതിയെ ഔട്ടാവുകയായിരുന്നു. ഇപ്പോള്‍ താരം തിരിച്ച് വരവിനുള്ള ശ്രമങ്ങളിലാണ്.
Advertisement