'പി.സിയുടെ ഫുള്‍ ഫോം പരമ ചെറ്റ, നാണം കെട്ട നേതാവ്'; ശോഭ സുരേന്ദ്രന്റെ പഴയ പ്രതികരണം പങ്കുവെച്ച് ടി. സിദ്ദീഖ്
Kerala News
'പി.സിയുടെ ഫുള്‍ ഫോം പരമ ചെറ്റ, നാണം കെട്ട നേതാവ്'; ശോഭ സുരേന്ദ്രന്റെ പഴയ പ്രതികരണം പങ്കുവെച്ച് ടി. സിദ്ദീഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 12:36 pm

കോഴിക്കോട്: വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് പന്തുണയുമായി കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പി.സി. ജോര്‍ജ് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണ് പിന്തുണ നല്‍കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ പി.സി. ജോര്‍ജിനെക്കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ ഒരു പഴയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

പി.സി. ജോര്‍ജ് നാണംകെട്ട നേതാവാണെന്നും പി.സിയുടെ ഫുള്‍ ഫോം ‘പരമ ചെറ്റ’ എന്നാണുമെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്.

‘നാണംകെട്ട ഒരു നേതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് കാണാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പേര് പി.സി. ജോര്‍ജ് എന്നാണ്. പി.സിയുടെ ഫുള്‍ ഫോം പരമ ചെറ്റ എന്നാണ്.

ഇത് പറഞ്ഞത് ഞാനല്ല. ഒരു സമുദായ സംഘടനയുടെ നേതാവ് പരസ്യമായി പറഞ്ഞതാണ്. അത് എല്ലാവരും കൂടി വിളിക്കുന്ന സാഹചര്യത്തിലേക്ക് ബഹുമാനപ്പെട്ട പി.സി. ജോര്‍ജ് സ്വയം അധപ്പതിക്കരുത്,’ എന്നാണ് ശോഭ സുരേന്ദ്രന്‍ വീഡിയോയില്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘നിലപാട്’ എന്ന് പറഞ്ഞ് ട്രോളിയാണ് ടി. സിദ്ദീഖ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

 

അതേസമയം, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് രാവിലെ കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി.സി. ജോര്‍ജ് കോടതിയില്‍ പറഞ്ഞു. പൊലീസ് കാരണം പി.സിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന് അഭിഭാഷകന്‍ പറഞ്ഞു.

പി.സിയെ ഏതു വിധേനയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകന്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി.സി. കോടതിയോട് പറഞ്ഞു. എന്നാല്‍, പി.സിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.