തല അജിത്തിനൊപ്പവും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ലോകേഷ് കനകരാജ്
Entertainment news
തല അജിത്തിനൊപ്പവും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 8:38 am

തമിഴിലെ എണ്ണം പറഞ്ഞ സംവിധായകരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് ഉള്ളത്. ലോകേഷിന്റെ സംവിധാനതത്തില്‍ പുറത്ത് വരാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വിക്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം ചിത്രം ചെയ്യുക എന്നത് എല്ലാ സംവിധായകരുടെയും ആഗ്രഹമാണ് അത്തരത്തില്‍ തന്റെ ഒരു ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് ലോകേഷും.

മാസ്റ്ററിനും വിക്രത്തിനും ഒപ്പം തന്നെ തന്റെ സിനിമകളുടെ കൂട്ടത്തില്‍ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രവും ഉണ്ടാകണം എന്നാണ് ഇപ്പോള്‍ ലോകേഷ് പറഞ്ഞിരിക്കുന്നത്. തല അജിത്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും ലോകേഷ് കൂട്ടി ചേര്‍ക്കുന്നു.

ബിഹന്‍വുഡ്‌സ് ഗോള്‍ഡ് അവാര്‍ഡ് നിശക്കിടെയാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.വലിയ ഹര്‍ഷാരവത്തോടെയാണ് സദസ് ലോകേഷിന്റെ വാക്കുകളെ ഏറ്റെടുത്തത്. സംഭവത്തിന്റെ വീഡിയോ തല ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ലോകേഷ്-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം ജൂണ് മൂന്നിനാണ് ലോകമെമ്പാടുമുള്ള തീറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.കമല്‍ ഹാസനെ കൂടാതെ സൂര്യ, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights : Lokesh Kanakaraj wish to do a filim with Thala Ajith