വര്‍ഗീയത പരത്തി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ പരാതി
Kerala Election 2021
വര്‍ഗീയത പരത്തി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 10:29 pm

തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വര്‍ഗീയത ഉയര്‍ത്തി പ്രസംഗിച്ചുവെന്നാരോപിച്ച് പരാതി. കരിക്കകം സജി നിവാസില്‍ ബി.എസ് സജിയാണ് പരാതി നല്‍കിയത്.

ശോഭയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

കഴക്കൂട്ടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.

മാര്‍ച്ച് 20ന് ഇളംകുളത്തിനടുത്ത് നടത്തിയ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ ഇത്തരത്തില്‍ സംസാരിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍ പൂതന ആയിട്ടാണ് അവതരിച്ചിരിക്കുന്നതെന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരു വിശ്വാസി പോലുമില്ല എന്നും കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ളതാണെന്നുമാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വ്യക്തിഹത്യ നടത്തി വോട്ട് പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sobha Surendran Kazhakkoottam Kadakampally Surendran