തൃശ്ശൂര്‍ സുരേഷ് ഗോപി എടുക്കില്ല; എല്‍.ഡി.എഫിന് ജയമെന്ന് മനോരമന്യൂസ് -വി.എം.ആര്‍ അഭിപ്രായസര്‍വേ
Kerala Election 2021
തൃശ്ശൂര്‍ സുരേഷ് ഗോപി എടുക്കില്ല; എല്‍.ഡി.എഫിന് ജയമെന്ന് മനോരമന്യൂസ് -വി.എം.ആര്‍ അഭിപ്രായസര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 10:01 pm

തിരുവനന്തപുരം: തൃശ്ശൂരില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തുമെന്ന് മനോരമന്യൂസ് -വി.എം.ആര്‍ അഭിപ്രായസര്‍വേ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍.

നിലവില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതിനീധികരിക്കുന്ന മണ്ഡലം പി. ബാലചന്ദ്രനിലൂടെ ഇടത് നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. യു.ഡി.എഫിന്റെ പത്മജ വേണുഗോപാല്‍ രണ്ടാമതും എന്‍.ഡി.എയുടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തും എന്നുമാണ് സര്‍വേഫലം.

മനോരമന്യൂസ്- വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ രണ്ടാംഭാഗമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.

മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hihlight: Thrissur LDF Suresh Gopi Manorma News VMR Survery