എഡിറ്റര്‍
എഡിറ്റര്‍
വേങ്ങര ഉപതെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാനേതൃത്വം
എഡിറ്റര്‍
Monday 18th September 2017 7:35pm


തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്ത്. ജില്ലാ കമ്മറ്റിയില്‍ നിന്ന് എഴുതി വാങ്ങിയ പേരുകളില്‍ ഇല്ലാത്തയാളെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിക്കുകയാണെന്ന് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയാക്കേണ്ട ആളുകളുടെ പേരുകള്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ എഴുതി വാങ്ങിയിരുന്നു. എന്നാല്‍ 16ാം തിയ്യതി ചേര്‍ന്ന ബി.ജെ.പി സംസ്ഥാനനേതൃയോഗം ശോഭയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് കമ്മറ്റി കൂടി അംഗീകരിക്കാന്‍ മലപ്പുറം ജില്ലാകമ്മറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.


Also Read   ദിലീപിന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തി പി.പി മുകുന്ദന്‍; പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്ന് മുകുന്ദന്‍


ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ തീരുമാനം ഇക്കാര്യം അവര്‍ സംസ്ഥാന പ്രസിഡന്റിനേയും ദേശീയ സഹ സംഘടനാ കാര്യദര്‍ശി ബി.എല്‍. സന്തോഷിനെയും അറിയിച്ചിരുന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിത്തെകുറിച്ച പുനര്‍വിചിന്തനം നടത്താന്‍ സംസ്ഥാന നേതൃത്വത്തോട് ബി.എല്‍. സന്തോഷ് ആവശ്യപ്പെട്ടു.

ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റും ആയിരുന്ന കെ.ജനചന്ദ്രന്റെ പേരാണ് ജില്ലാകമ്മറ്റി സംസ്ഥാനനേതൃത്വത്തിന് നല്‍കിയത്.

Advertisement