എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തി പി.പി മുകുന്ദന്‍; പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്ന് മുകുന്ദന്‍
എഡിറ്റര്‍
Monday 18th September 2017 5:58pm


കോഴിക്കോട്: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന നടന് ദിലീപിന് വേണ്ടി പൂജ നടത്തി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.പി മുകുന്ദന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദോഷ പരിഹാര പൂജയാണ് മുകുന്ദന്‍ നടത്തിയത്.

ദിലീപിന്റെ സമയദോഷം തീര്‍ന്നു വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനാണു പൂജയെന്നു മുകുന്ദന്‍ പറഞ്ഞു.

ദിലീപുമായുള്ള സൗഹൃദം കൊണ്ടാണ് പൂജ നടത്തിയതെന്നും പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്നും പി.പി മുകുന്ദന്‍ മാതൃഭൂമിയോട് പറഞ്ഞു. ദിലീപിനെ ഇത്രയും ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ല. തെളിവുണ്ടെന്നുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസില്‍ ഉള്‍പ്പെടുത്താം. ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാനുള്ള സാഹചര്യമില്ലെന്നും മുകുന്ദന്‍ പറയുന്നു.

ദിലീപ് പ്രതിയാണെന്ന് അക്രമിക്കപ്പെട്ട നടിയോ മുന്‍ ഡി.ജി.പി സെന്‍കുമാറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കോടതി നാലാംതവണയും ജാമ്യം നിഷേധിച്ചിരുന്നു.

Advertisement