മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെയാണ് അദ്ദേഹം സിനിമാമേഖലയിലേക്ക് എത്തിയത്.
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെയാണ് അദ്ദേഹം സിനിമാമേഖലയിലേക്ക് എത്തിയത്.
41 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.
ഇപ്പോള്‍ നടന്‍ സുകുമാരനെ കുറിച്ച് പറയുകയാണ് അദ്ദേഹം. സുകുമാരന്‍ ഒരിക്കലും ഒരു നിഷേധിയും തന്റേടിയുമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് സ്വാമി പറയുന്നത്. അദ്ദേഹം ഉള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന ആളാണെന്നും മകന്‍ പൃഥ്വിരാജും അതേ സ്വഭാവക്കാരനാണെന്നും സ്വാമി പറയുന്നു.
അങ്ങനെ ഉള്ള കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നും നടന്‍ മമ്മൂട്ടിയും മല്ലിക സുകുമാരനുമൊക്കെ അതേ സ്വഭാവക്കാരാണെന്നും എസ്.എന്‍. സ്വാമി പറഞ്ഞു. ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ രമേശ് പിഷാരടിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ഒരിക്കലും അദ്ദേഹം (സുകുമാരന്‍) ഒരു നിഷേധിയും തന്റേടിയുമായി തോന്നിയിട്ടില്ല. അങ്ങനെ ഒരു നിഷേധിയെന്ന് പറയാന്‍ മാത്രം എന്താണുള്ളത്. അദ്ദേഹം ഉള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന ഒരാളാണ്.

രാജുവും (പൃഥ്വിരാജ്) അത്തരത്തിലുള്ള ആളാണ്. അവനും ഉള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന സ്വഭാവക്കാരാനാണ്. ഒരു ഒളിച്ചു കളിയുമുള്ള ആളല്ല രാജു. അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്.
മമ്മൂട്ടിയും അങ്ങനെ തന്നെയല്ലേ. അദ്ദേഹവും വളരെ ഫ്രാങ്കായി സംസാരിക്കുന്ന ആളല്ലേ. ഇതേ സ്വഭാവക്കാരി തന്നെയാണ് മല്ലികയും (മല്ലിക സുകുമാരന്‍). ആ സ്വഭാവം വളരെ നല്ലതല്ലേ,’ എസ്.എന്‍. സ്വാമി പറയുന്നു.
Content Highlight: SN Swamy Talks About Actor Sukumaran