
സ്‌കൈപ്പ് 2014ല്‍ പുറത്തിറക്കിയ റിയല്‍ ടൈം ട്രാന്‍സ്ലേഷന്റെ പുതുക്കിയ സേവനങ്ങള്‍ വഴി ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകും.
ലോകത്തിന്റെ ഏതു കോണിലേക്കും സ്വന്തം ഭാഷയില്‍ സംസാരിക്കാനുള്ള സൗകര്യമൊരുക്കി സ്‌കൈപ്പ് റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍.
സ്‌കൈപ്പ് 2014ല്‍ പുറത്തിറക്കിയ റിയല്‍ ടൈം ട്രാന്‍സ്ലേഷന്റെ പുതുക്കിയ സേവനങ്ങള്‍ വഴി ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകും.
ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാര്‍ക്കും എവിടേക്കും വിളിച്ച് സംസാരിക്കാനുള്ള അവസരമാണ് ഇതു വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ പോലെയുള്ള സേവനങ്ങള്‍ വഴി മറ്റു ഭാഷകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിരുന്ന സമയത്താണ് സ്‌കൈപ്പ് റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ ആദ്യമായി അവതരിപ്പിക്കുന്നത്.
മുന്‍പ് ഈ സൗകര്യം വഴി സ്‌കൈപ്പില്‍ നിന്ന് സ്‌കൈപ്പിലേക്കു വിളിക്കുന്ന കോളുകള്‍ക്ക് മാത്രമെ ട്രാന്‍സ്ലേഷന്‍ സാധ്യമാകുമായിരുന്നുള്ളു. ഇതിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാകും ഈ സൗകര്യം ലഭ്യമാകുക. വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകളിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയേക്കും.
സ്‌കൈപ്പ് ക്രെഡിറ്റ്‌സോ സബ്‌സ്‌ക്രിപ്ഷനോ ഉപയോഗിക്കുന്നവര്‍ക്ക് ഏതു നോര്‍മല്‍ കോളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാകും. കോള്‍ ചെയ്ത ശേഷം ഡയലര്‍ ഓപ്പണ്‍ ചെയ്ത് ട്രാന്‍സ്ലേറ്റ് ടോഗിള്‍ ഓപ്പണ്‍ ചെയ്താല്‍ മതി. ഒരിക്കല്‍ ഈ ടോഗിള്‍ ഓപ്പണ്‍ ചെയ്താല്‍ കോള്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് “പരിഭാഷപ്പെടുത്തേണ്ടതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു” എന്ന സന്ദേശം കാണിക്കും.
ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഈ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്നും, കൂടുതല്‍ കോളുകള്‍ ചെയ്യുന്തോറും ഈ അനുഭവം കൂടുതല്‍ ഇഷ്ടമാകുമെന്നും സ്‌കൈപ്പ് അധികൃതര്‍ പറയുന്നു.
