നായകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച എസ്.ജെ. സൂര്യ അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. രണ്ടാം വരവില്‍ അഭിനയത്തില്‍ അദ്ദേഹം ഏവരെയും ഞെട്ടിക്കുകയാണ്.
ഇപ്പോള്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്കുള്ള തന്റെ മടങ്ങി വരവ് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ‘കില്ലര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് എസ്.ജെ സൂര്യ സംവിധാന രംഗത്തേക്ക് തിരിച്ചുവരവ് നടത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ ഇസൈ ആണ് നടന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
എക്സിലെ പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ‘കില്ലര്‍’ എന്ന പ്രൊജക്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. ഗോകുലം ഗോപാലന്റെ പ്രൊഡക്ഷന്‍ ഹൗസായ ശ്രീ ഗോകുലം മൂവീസും എസ് .ജെ സൂര്യയുടെ ഏഞ്ചല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Hi folks , Ur Director S.J.Suryah is bk 🥰🥰🥰 with His Dream project titled, Yah U know it 🔥🔥🔥#KILLER🔥🔥🔥 feeling blessed and happy to collaborate with the most prestigious @GokulamMovies Gokulam Gopalan sir 🥰🥰🥰🥰 need Ur love and support as always🥰🥰🥰 love U all 🙏SJS… pic.twitter.com/XlLK5GY3Jb
എസ്.ജെ സൂര്യ ‘കില്ലര്‍’ തന്റെ സ്വപ്ന പദ്ധതിയാണെന്ന് വിശേഷിപ്പിക്കുകയും ഈ സിനിമയില്‍ തന്നോടൊപ്പം സഹകരിച്ചതിന് ഗോകുലം മൂവീസിന്റെ ഉടമയായ ഗോകുലം ഗോപാലന് നന്ദി പറയുകയും ചെയ്തു. നടി പ്രീതി ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് അിറ വേല സശഹഹലൃ ഴശൃഹ @ജൃലലവേശഛളളഹ എന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കില്ലെന്നും മറിച്ച് റോം കോം ആയിട്ടായിരിക്കും സൂര്യ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ് സിനിമയിലെ പ്രമുഖരെല്ലാം തന്നെ എസ്.ജെ സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാഘവ ലോറന്‍സ്, ധനുഷ്, സിലംബരസന്‍ തുടങ്ങിയവരെല്ലാം എക്സിലൂടെ തങ്ങളുടെ എക്‌സൈറ്റ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
Content Highlight: SJ Suryah to make directorial comeback with film Killer