എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീമിനെ വിവാഹം കഴിക്കരുതെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു; തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിന് ആശുപത്രിയുമായി അടുത്തബന്ധമെന്നും പെണ്‍കുട്ടി
എഡിറ്റര്‍
Saturday 14th October 2017 11:27am

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ യോഗകേന്ദ്രവുമായി അമൃത ആശുപത്രിക്ക് അടുത്ത ബന്ധമെന്ന് ആരോപണം. യോഗകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്ന അഷിത എന്ന പെണ്‍കുട്ടിയുടേതാണ് വെളിപ്പെടുത്തല്‍.

രോഗമില്ലാത്ത തന്നെ യോഗ സെന്ററിലുള്ളവര്‍ അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവരാണ് മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തന്നെ രോഗിയായി ചിത്രീകരിക്കുക മാത്രമല്ല മുസ്‌ലീമിനെ വിവാഹം കഴിക്കരുതെന്ന് അമൃതയിലെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതായും അഷിത പറഞ്ഞതായി മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്ന് നാസ വരെ സ്ഥിരീകരിച്ചതാണ്; സേതുബന്ധനം അതിന്റെ തെളിവ്: പുതിയ തള്ളുമായി യോഗി ആദിത്യനാഥ്


താനടക്കം നിരവധി പേരെ ഇത്തരത്തില്‍ ഇല്ലാത്ത മാനസിക രോഗത്തിന് അമൃതയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയതായും അഷിത പറഞ്ഞു. യോഗ സെന്ററിലെ മര്‍ദ്ദനത്തിന് ശേഷവും മനസ് മാറാത്തവരെ ആശുപത്രിയില്‍ എത്തിച്ച് മാനസികരോഗിയാക്കി ചിത്രീകരിക്കുകയായിരുന്നു.

മുസ് ലീം യുവാവുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിട്ടും വഴങ്ങാതിരുന്നപ്പോള്‍ അമൃത ആശുപത്രിയില്‍ യോഗാ കേന്ദ്രം അധികൃതര്‍ എത്തിച്ചു. തുടര്‍ന്ന് രോഗമില്ലാത്ത തനിക്ക് ഉറക്ക ഗുളികയും മറ്റു മരുന്നുകളും നല്‍കിയെന്നും അഷിത പറയുന്നു.

യോഗാ കേന്ദ്രത്തിലെ ഗുരുജിയായ മനോജ് അന്തേവാസികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ താന്‍ പ്രണയിക്കുന്നയാളുമായി കത്ത് മുഖാന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇത് പിടികൂടിയ ഗുരുജി മനോജ് അന്ന് ചൂരല്‍ എടുത്ത് എന്നെ അടിച്ചു. ദേഹമൊട്ടാകെ അതിന്റെ പാടുകളുണ്ടായിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോയില്ലെങ്കില്‍ ഇഷ്ടപ്പെടുന്നയാളെ കൊന്നുകളയുമെന്നും ഗുരുജി ഭീഷണിപ്പെടുത്തിയായി അഷിത പറയുന്നു.

Advertisement