എഡിറ്റര്‍
എഡിറ്റര്‍
ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്ന് നാസ വരെ സ്ഥിരീകരിച്ചതാണ്; സേതുബന്ധനം അതിന്റെ തെളിവ്: പുതിയ തള്ളുമായി യോഗി ആദിത്യനാഥ്
എഡിറ്റര്‍
Saturday 14th October 2017 10:42am

ലഖ്‌നൗ: രാമേശ്വരത്ത് സേതുബന്ധനം നിര്‍മിച്ചത് ഭഗവാന്‍ ശ്രീരാമനാണെന്ന കാര്യം നാസ വരെ സ്ഥിരീകരിച്ചതാണെന്ന പുതിയ തള്ളുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

എന്നാല്‍ 2005 ല്‍ സേതുസമുദ്രം പദ്ധതിക്കായി സേതു ബന്ദ് തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ തീരുമാനമെടുത്തെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അവരുടെ പ്രതിജ്ഞയില്‍ തന്നെ രാമനും കൃഷ്ണനും ഇവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. ഞാന്‍ രാഹുല്‍ഗാന്ധിയോട് ഒരുകാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. താങ്കള്‍ രാമനും കൃഷ്ണനും ഇവിടെ ജീവിച്ചിരുന്നില്ലെന്ന് പറയുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് താങ്കള്‍ ദ്വാരകദീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോകുന്നത്? സെപ്റ്റംബറില്‍ നടന്ന നവസര്‍ജന്‍ യാത്രയുടെ ഭാഗമായി രാഹുലിന്റെ ദ്വാരകദീഷ് സന്ദര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു യോദി.


Dont Miss ദാദ്രി കൊലക്കേസിലെ പ്രധാനപ്രതിയ്ക്ക് ജോലി നല്‍കി ബി.ജെ.പി സര്‍ക്കാര്‍: മറ്റൊരു പ്രതിയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നല്‍കുമെന്നും ബി.ജെ.പി എം.എല്‍.എ


ഹിന്ദുക്കളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നമ്മുടെ സമുദായത്തെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഒരു ഓപ്ഷന്‍ മാത്രമാണ് ഉള്ളത്, അത് ബി.ജെ.പി ആണെന്നുംയോഗി ആദിത്യനാഥ് പറയുന്നു.

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗുജറാത്തിലെ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയേയും യോഗി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി എവിടെയൊക്കെ കാമ്പയില്‍ നടത്തിയിട്ടുണ്ടോ അവിടെയൊക്കെ അവരുടെ പാര്‍ട്ടി തോറ്റിരിക്കുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

ഗുജറാത്തില്‍ ഒരു വികസനവും കൊണ്ടുവരാന്‍ രാഹുല്‍ഗാന്ധിക്കോ യു.പി.എ സര്‍്ക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും വെള്ളപ്പൊക്കവും കടുത്തപ്രളയവും മൂലം ഗുജറാത്തിലെ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ രാഹുല്‍ഗാന്ധി ഇറ്റലിയില്‍ അവധി ആഘോഷിക്കുകായിരുന്നെന്നും യോഗി കുറ്റപ്പെടുത്തി.

Advertisement