അസഹ്യമായ ഗന്ധവും രുചിയും, നല്ല പണവും ചെലവായി; സിങ്കപ്പൂരിലെ ഭക്ഷണപരീക്ഷണത്തെക്കുറിച്ച് സിത്താര
Entertainment
അസഹ്യമായ ഗന്ധവും രുചിയും, നല്ല പണവും ചെലവായി; സിങ്കപ്പൂരിലെ ഭക്ഷണപരീക്ഷണത്തെക്കുറിച്ച് സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 11:16 am

മലയാളത്തിലെ പ്രശസ്തയായ പിന്നണിഗായികയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിത്താര പിന്നണിരംഗത്തേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി പാട്ടുകൾ പാടിയ സിത്താര സെല്ലുലോയ്ഡ്, വിമാനം എന്നീ ചിത്രങ്ങളിലെ പാട്ടിന് മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന ചിത്രത്തിലും സിത്താര അഭിനയിച്ചിട്ടുണ്ട്.

പ്രോജക്റ്റ് മലബാറിക്കസ് എന്ന ബാൻഡിൻറെ ഉടമ കൂടിയായ സിത്താര നല്ലൊരു ഡാൻസർ കൂടിയാണ്. ഇപ്പോൾ ഭക്ഷണത്തെപ്പറ്റി സംസാരിക്കുകയാണ് സിത്താര.

സിങ്കപ്പൂരിന്റെ ദേശീയ പഴമായ ദുരിയൻ പഴം വാങ്ങിക്കഴിച്ചുവെന്നും ഒരുപാട് കൊതിച്ചിട്ടാണ് ആ പഴം വാങ്ങിയതെന്നും സിത്താര പറയുന്നു. എന്നാൽ അതൊരു അബന്ധമായിരുന്നെന്നും ആ പഴത്തിന് അസഹ്യമായ മണവും രുചിയുമായിരുന്നെന്നും ഗായിക പറയുന്നു.

പലരും പുകഴ്ത്തിയത് കേട്ടിട്ട് ചില ഹോട്ടലുകൾ തേടിപ്പിടിച്ചുപോയി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എന്നാൽ പലയിടത്തും നിരാശയായിരുന്നു ഫലമെന്നും അവർ പറഞ്ഞു. ചിലയിടത്തുനിന്നും തനിക്ക് പണി കിട്ടിയെന്നും തനിക്ക് വയറുവേദന വന്നെന്നും സിത്താര കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു സിത്താര.

‘ഒരുപാട് കാലം കൊതിച്ചുകൊതിച്ച് ഞാൻ ഒരു ദുരിയൻ വാങ്ങിച്ചു. സിങ്കപ്പൂരിന്റെ ദേശീയ പഴം ആണ്. ഒറ്റ നോട്ടത്തിൽ ചക്ക ആണെന്ന് തോന്നും. ഒരുപാട് പറഞ്ഞുകേട്ടിട്ടുമുണ്ട് ആ പഴത്തെപ്പറ്റി.

പക്ഷേ, വലിയ അബദ്ധമായിപ്പോയി. അതിനാണെങ്കിൽ അസഹ്യമായ ഗന്ധം. അതിന്റെ രുചിയും എനിക്ക് പിടിച്ചില്ല. വാങ്ങിച്ചത് അതേപോലെത്തന്നെ പൊതിഞ്ഞ് വെയ്സ്റ്റിലിട്ടു. പ്രതീക്ഷകൾ തകർന്നതിന്റെ സങ്കടവും പോരാത്തതിന് നല്ല പണവും ചെലവായി.

പലരും പുകഴ്ത്തി പറഞ്ഞതുകേട്ട് ചില ഹോട്ടലുകൾ തേടിപ്പിടിച്ചുപോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ, പല ഹോട്ടലുകളും നിരാശപ്പെടുത്തി. ചിലയിടത്ത് നിന്നൊക്കെ പണിയും കിട്ടി, വയറുവേദനയുടെ രൂപത്തിൽ ആയിരുന്നു അത്.’ സിത്താര പറയുന്നു.

Content Highlight:  Sithara krishnakumar talking about food experiment in Singapore