ദുഷാര, കീര്‍ത്തി സുരേഷ് എല്ലാവരും അടിപൊളിയാണ്; എന്നാല്‍ ഡാന്‍സില്‍ എന്നെ ഇംപ്രസ് ചെയ്തത് ആ നടിയാണ്: സിമ്രന്‍
Entertainment
ദുഷാര, കീര്‍ത്തി സുരേഷ് എല്ലാവരും അടിപൊളിയാണ്; എന്നാല്‍ ഡാന്‍സില്‍ എന്നെ ഇംപ്രസ് ചെയ്തത് ആ നടിയാണ്: സിമ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 10:16 am

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സിമ്രന്‍. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗുഡ് ബാഡ് അഗ്ലിയിലും ടൂറിസ്റ്റ് ഫാമിലിയിലും സിമ്രന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഈ ജനറേഷനില്‍ തനിക്ക് ഇഷ്ടപ്പെട്ട നായികമാരെ കുറിച്ചും മികച്ച ഡാന്‍സര്‍ എന്ന് തോന്നിയ ആളെ കുറിച്ചും സംസാരിക്കുകയാണ് സിമ്രന്‍. തനിക്ക് ദുഷാര വിജയനെ നല്ല ഇഷ്ടമാണെന്നും അതുപോലെ കീര്‍ത്തി സുരേഷ്, ഐശ്വര്യ രാജേഷ് എന്നീ അഭിനേതാക്കളെയും ഇഷ്ടമാണെന്നും സിമ്രന്‍ പറഞ്ഞു, എല്ലാവരും നല്ല ആക്ടേര്‍സാണെന്നും നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡാന്‍സില്‍ തന്നെ ഇംപ്രസ് ചെയ്തത് ശ്രീലീലയാണെന്നും അവര്‍ വളരെ മനോഹരമായാണ് ഡാന്‍സ് ചെയ്യുന്നതെന്നും സിമ്രന്‍ പറഞ്ഞു. ‘കുര്‍ച്ചി മടത്തപ്പെട്ടി’ എന്ന പാട്ടിലെ അവരുടെ ഡാന്‍സ് നന്നായിരുന്നുവെന്നും നല്ല എനര്‍ജിയോടെയാണ് ഡാന്‍സ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു സിമ്രന്‍.

‘ഈ ജനറേഷനിലുള്ള ആക്ടേര്‍സില്‍, ദുഷാര അവരെ എനിക്ക് നല്ല ഇഷ്ടമാണ്. അതുപോലെ കീര്‍ത്തി സുരേഷ്, ഐശ്വര്യ രാജേഷ് ഇവരെയെല്ലാം ഇഷ്ടമാണ്, നന്നായി ചെയ്യുന്നുണ്ട്. എല്ലാവരും തന്നെ നല്ല അഭിനേതാക്കള്‍ ആണ്. ഡാന്‍സില്‍ എന്നെ ഇംപ്രസ് ചെയ്തത് ശ്രീലീലയാണ്. ശ്രീലീല നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. എനിക്ക് അവരുടെ ഡാന്‍സ് വളരെ ഇഷ്ടപ്പെട്ടു. മഹേഷ് ബാബുവിന്റെ കൂടെ ചെയ്തില്ലേ ആ പാട്ടില്‍, നല്ല എനര്‍ജിയില്‍ നന്നായി ഡാന്‍സ് കളിച്ചിട്ടുണ്ട്,’ സിമ്രന്‍ പറയുന്നു.

Content highlight: Simran talks about the heroines Dushara, Keerthy Suresh, Aishwarya Rajesh and Sreeleela.